ഐ.ഒ.എസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു; ഐഫോണില്‍ പുതിയ ഫീച്ചറുകളെത്തുന്നു
ഐഫോണുകള്‍ക്കായി പുതിയ ഐഒഎസ് 17.2 അപ്‌ഡേറ്റ് അവതരിപ്പിച്ചു. ബഗ്ഗുകളും, മറ്റ് പ്രശ്‌നങ്ങളും അവതരിപ്പിച്ചതിനൊപ്പം പുതിയ ഫീച്ചറുകളും അപ്‌ഡേറ്റിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. ഐഫോണ്‍ 15 പ്രോ സീരീസില്‍ പുതിയ ജേണല്‍ ആപ്പ്, സ്‌പേഷ്യല്‍ വീഡിയോ കാപ്ചര്‍ എന്നിവയും അപ്‌ഡേറ്റ് ചെയ്ത വെതര്‍ ആപ്പും, മെസേജസ് ആപ്പും അവതരിപ്പിച്ചു. നിലവില്‍ 17.1.2 ഉപയോഗിക്കുന്നവര്‍ക്ക് 1.5 ജിബി ആണ് അപ്‌ഡേറ്റ് സൈസ്.
ഐഫോണിലെ ടെലിഫോട്ടോ ലെന്‍സിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഇതില്‍ കുറഞ്ഞ സമയത്തില്‍ ചിത്രങ്ങള്‍ പകര്‍ത്താനാവും. ഐഫോണ്‍ 15 പ്രോയിലെ പുതിയ ആക്ഷന്‍ ബട്ടനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കും.
ഐഫോണ്‍ എക്‌സ്എസ് സീരീസ്, ഐഫോണ്‍ 11 സീരീസ്, ഐഫോണ്‍ എസ്ഇ 2020, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 12 സീരീസ്, ഐഫോണ്‍ 14 സീരീസ്, ഐഫോണ്‍ 15 സീരീസ് തുടങ്ങി.
ഐഒഎസ് 17 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഫോണുകളിലും ഐ.ഒ.എസ് 17.2 അപ്‌ഡേറ്റ് ലഭിക്കും.
ഐ.ഒ.എസ് അപ്‌ഡേറ്റിനൊപ്പം പുതിയ മാറ്റങ്ങളുമായി വാച്ച് ഒ.എസ് 10.2 അപ്‌ഡേറ്റും ടിവി ഒഎസ് 17.2 അപ്‌ഡേറ്റും അവതരിപ്പിച്ചിട്ടുണ്ട്.
