Connect with us

Kannur

വിദ്യാഭ്യാസ വായ്പ നിഷേധം; ശക്തമായി ഇടപെടുമെന്ന് ന്യൂനപക്ഷ കമീഷന്‍

Published

on

Share our post

ക​ണ്ണൂ​ർ: വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടു​ന്ന അ​ര്‍ഹ​രാ​യ അ​പേ​ക്ഷ​ക​ര്‍ക്ക് ബാ​ങ്കു​ക​ള്‍ വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്ന തീ​രു​മാ​നം ന​ട​പ്പാ​കു​ന്നി​ല്ലെ​ന്നും സം​ഭ​വ​ത്തി​ല്‍ ക​ര്‍ശ​ന​മാ​യി ഇ​ട​പെ​ടു​മെ​ന്നും സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മീ​ഷ​ൻ അം​ഗം പി. ​റോ​സ പ​റ​ഞ്ഞു.അ​ക്കാ​ദ​മി​ക് യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ർ​ണ​യി​ക്കാ​ന്‍ ബാ​ങ്കു​ക​ള്‍ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്നും അ​ര്‍ഹ​ത​പ്പെ​ട്ട​വ​ര്‍ക്ക് അ​ടി​യ​ന്ത​ര​മാ​യി വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ ക​ര്‍ശ​ന നി​ര്‍ദേ​ശം ന​ല്‍കി.

കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്ക് ക​രു​വ​ഞ്ചാ​ല്‍ ശാ​ഖാ മാ​നേ​ജ​ര്‍ക്കെ​തി​രെ വെ​ള്ളാ​ട് ക​ക്കോ​ട്ടു​വ​ള​പ്പി​ല്‍ അ​ബ്ദു​ല്‍ക​രീം ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് ക​മീ​ഷ​ന്റെ നി​ർ​ദേ​ശം. പ​രാ​തി പ​രി​ഗ​ണി​ച്ച ക​മീ​ഷ​ൻ ബാ​ങ്ക് ശാ​ഖാ മാ​നേ​ജ​രി​ല്‍ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. പ്ര​വേ​ശ​നം ന​ല്‍കാ​ന്‍ ഒ​രു സ്ഥാ​പ​നം തീ​രു​മാ​നി​ച്ചാ​ല്‍ അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ബാ​ങ്ക് വാ​യ്പ അ​നു​വ​ദി​ക്കേ​ണ്ട​ത്.അ​ര്‍ഹ​ത​യു​ള്ള കു​ട്ടി​ക​ള്‍ക്ക് വ്യ​വ​സ്ഥ​ക​ള്‍ക്ക് വി​ധേ​യ​മാ​യി വാ​യ്പ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മീ​ഷ​ൻ നി​ര്‍ദേ​ശം ന​ല്‍കി.

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ഭൂ​മി വി​ട്ടു​ന​ല്‍കി​യ കു​ടും​ബ​ത്തി​ലെ അം​ഗ​ത്തി​ന് ജോ​ലി ന​ല്‍കി​യി​ല്ലെ​ന്ന മ​ട്ട​ന്നൂ​ര്‍ അം​നാ​സ് ക​ല്ലേ​രി​ക്ക​ര​യി​ലെ ഇ.​കെ. സ​മീ​ര്‍ അ​ലി​യു​ടെ പ​രാ​തി​യി​ല്‍ കി​യാ​ല്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യ​തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് താ​ല്‍കാ​ലി​ക ജോ​ലി ന​ല്‍കി​യ​താ​ണെ​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​താ​ണെ​ന്നും കി​യാ​ല്‍ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ​രാ​തി വി​ശ​ദ പ​ഠ​ന​ത്തി​നാ​യി അ​ടു​ത്ത സി​റ്റി​ങ്ങി​ലേ​ക്ക് മാ​റ്റി.

ബം​ഗ​ളൂ​രു കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു ബി.​എ​സ്.​സി അ​ഗ്രി​ക്ക​ൾ​ച​ര്‍ ആ​ന്‍ഡ് മാ​ര്‍ക്ക​റ്റി​ങ്, കോ​ഓ​പ​റേ​ഷ​ന്‍ ബി​രു​ദം നേ​ടി​യ ക​ണ്ണൂ​ര്‍ അ​ല​വി​ലെ ടി.​പി. മ​ര്‍ലി​യ മു​സ്ത​ഫ​ക്ക് കേ​ര​ള​ത്തി​ല്‍ അ​ഗ്രി​ക്ക​ൾ​ച​റ​ല്‍ അ​സി​സ്റ്റ​ന്റ് ത​സ്തി​ക​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി ന​ല്‍കി.

കേ​ര​ള​ത്തി​ലെ കാ​ര്‍ഷി​ക സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ബി.​എ​സ്.​സി (ഹോ​ണേ​ഴ്സ്) കോ​ഓ​പ​റേ​ഷ​ന്‍ ആ​ന്‍ഡ് ബാ​ങ്കി​ങ് കോ​ഴ്സ് പ​ഠി​ച്ചി​റ​ങ്ങി​യ ബി​രു​ദ​ധാ​രി​ക്ക് ല​ഭി​ക്കു​ന്ന എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന് കേ​ര​ള കാ​ര്‍ഷി​ക സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ച്ച​തി​നെ​തു​ട​ര്‍ന്ന് പ​രാ​തി തീ​ര്‍പ്പാ​ക്കി.

വീ​ടെ​ടു​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍കി​യ​പ്പോ​ള്‍ ഡാ​റ്റ ബാ​ങ്കി​ല്‍ ഉ​ള്‍പ്പെ​ട്ടു​വെ​ന്ന് പ​റ​ഞ്ഞ് അ​നു​മ​തി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന കീ​ഴൂ​ര്‍ കു​ളി​ചെ​മ്പ്ര​യി​ലെ എ. ​ഇ​ബ്‌​നു​മ​ഷൂ​ദി​ന്റെ പ​രാ​തി​യി​ല്‍ തി​ല്ല​ങ്കേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യോ​ടും കൃ​ഷി ഓ​ഫി​സ​റോ​ടും ക​മീ​ഷ​ൻ റി​പ്പോ​ര്‍ട്ട് തേ​ടി.ക​ല​ക്ട​റേ​റ്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സി​റ്റിം​ഗി​ല്‍ എ​ട്ടു പ​രാ​തി​ക​ളാ​ണ് ക​മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ര​ണ്ടു പ​രാ​തി​ക​ള്‍ തീ​ര്‍പ്പാ​ക്കി.


Share our post

Kannur

പുഷ്‌പോത്സവം ജനുവരി 27ന് സമാപിക്കും

Published

on

Share our post

കണ്ണൂർ :കണ്ണിനും മനസിനും കുളിർ മഴ തീർത്ത കണ്ണൂർ പുഷ് പോത്സവം ജനുവരി 27ന് സമാപിക്കും. സമാപനസമ്മേളനം വൈകീട്ട് ആറിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിറ്റി പൊലീസ് കമ്മീഷണർ നിധിൻ രാജ് സമ്മാനദാനം നിർവഹിക്കും.12,000 ചതുരശ്ര അടിയിൽ ഒരുക്കിയ ഡിസ്‌പ്ലേ ആണ് ഇത്തവണത്തെ മുഖ്യ ആകർഷണം. പല വർണങ്ങളിലുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന ബോഗൻവില്ലയുടെ കലവറ കൂടിയായി പ്രദർശന നഗരി. എല്ലാ ദിവസവും കാർഷിക പ്രാധാന്യമുള്ള വിഷങ്ങളിൽ സെമിനാറുകൾ, പാചക മത്സരം , കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, കലാപരിപാടികൾ എന്നിവയും ഇത്തവണ അരങ്ങേറി.


Share our post
Continue Reading

Kannur

കണ്ണൂരിലെ അന്യസംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം; രണ്ട് ആസാം സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: താണയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിൽ. ആസാം സ്വദേശികളായ സെയ്‌ദുൽ ഇസ് ലാം, ഇനാമുൽ ഹുസൻ എന്നിവരെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗാൾ സ്വദേശി പ്രസൻജിത്ത് പോളിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.


Share our post
Continue Reading

Kannur

പത്താമുദയത്തിന് പത്തരമാറ്റ്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​ർ​ക്കും ജ​യം

Published

on

Share our post

ക​ണ്ണൂ​ർ: സാ​ക്ഷ​ര​ത മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ൽ ജി​ല്ല​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​നു​മോ​ദി​ച്ചു. പ​ത്താ​മു​ദ​യം പ​ദ്ധ​തി​യി​ലൂ​ടെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യെ​ഴു​തി​യ 1571 പേ​രി​ൽ 1424 പേ​രും ഇ​ത്ത​വ​ണ വി​ജ​യി​ച്ചു.18 മു​ത​ൽ 81 വ​യ​സ്സ് വ​രെ​യു​ള്ള​വ​രാ​യി​രു​ന്നു പ​ഠി​താ​ക്ക​ൾ. ജ​യി​ച്ച​വ​രി​ൽ 1214 പേ​ർ സ്ത്രീ​ക​ളാ​ണ്. അ​നു​മോ​ദ​നം മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​റ്റ​വും പ്രാ​യം കൂ​ടി​യ പ​ഠി​താ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​രം ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് തേ​ർ​മ​ല​യി​ലെ 81കാ​ര​ൻ എം.​ജെ. സേ​വ്യ​റും ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് ചു​ഴ​ലി​യി​ലെ 75കാ​രി രു​ക്മി​ണി താ​ഴ​ത്തു​വീ​ട്ടി​ൽ ഒ​ത​യോ​ത്തും മ​ന്ത്രി​യി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി.മാ​ധ​വി മാ​വി​ല (74), യ​ശോ​ദ (74), എ​ലി​സ​ബ​ത്ത് മാ​ത്യു (74) എ​ന്നി​വ​രും പ്രാ​യ​മേ​റി​യ പ​ഠി​താ​ക്ക​ളാ​ണ്. പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ മാ​ടാ​യി സ്വ​ദേ​ശി എ.​വി. താ​ഹി​റ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ പ​ഠി​താ​വ് സി. ​അ​പ​ർ​ണ എ​ന്നി​വ​രെ​യും പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. പ​ത്താ​മു​ദ​യം മി​ക​ച്ച രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ഇ​രി​ട്ടി ന​​ഗ​ര​സ​ഭ, ​പ​ഞ്ചാ​യ​ത്തു​ക​ളാ​യ രാ​മ​ന്ത​ളി, പെ​രി​ങ്ങോം​വ​യ​ക്ക​ര, എ​ര​മം​കു​റ്റൂ​ർ, ചെ​ങ്ങ​ളാ​യി, കോ​ട്ട​യം മ​ല​ബാ​ർ, ചി​റ്റാ​രി​പ്പ​റ​മ്പ്, മാ​ങ്ങാ​ട്ടി​ടം, കു​ന്നോ​ത്തു​പ​റ​മ്പ്, കു​റ്റി​യാ​ട്ടൂ​ർ, മു​ണ്ടേ​രി, അ​ഞ്ച​ര​ക്ക​ണ്ടി, കോ​ള​യാ​ട്, മു​ഴ​ക്കു​ന്ന്, പേ​രാ​വൂ​ർ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പു​ര​സ്കാ​രം. മി​ക​ച്ച വി​ജ​യം നേ​ടി​യ 10 ദ​മ്പ​തി​ക​ളും 28 സ​ഹോ​ദ​ര​ങ്ങ​ളും പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ ര​ത്‌​ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​രം ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​നോ​യ് കു​ര്യ​ൻ വി​ത​ര​ണം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​വി. ശ്രീ​ജി​നി, ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ്ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ടൈ​നി സൂ​സ​ൻ ജോ​ൺ, ആ​സൂ​ത്ര​ണ ‌സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ​ഗം​​ഗാ​ധ​ര​ൻ, സാ​ക്ഷ​ര​ത മി​ഷ​ൻ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ർ ഷാ​ജു ജോ​ൺ, അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ടി.​വി. ശ്രീ​ജ​ൻ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ ബാ​ബു​രാ​ജ്, ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ വി.​വി. പ്രേ​മ​രാ​ജ​ൻ, പ​യ്യ​ന്നൂ​ർ കു​ഞ്ഞി​രാ​മ​ൻ, വി.​ആ​ർ.​വി. ഏ​ഴോം എ​ന്നി​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Trending

error: Content is protected !!