Kannur
2022ലെ സംസ്ഥാന മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ 2022ലെ മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോൻമുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്.
സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.
വികസനോൻമുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്ക്കേണ്ടതാണ്.
ടി.വി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. ഒരു വാർത്ത പല ഭാഗങ്ങളായി നൽകാതെ സമഗ്രസ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് സമർപ്പിക്കേണ്ടത്. ടിവി അവാർഡുകളിലെ എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തിയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.
എൻട്രികൾ ഡിസംബർ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ പരിശോധിക്കാവുന്നതാണ്.
Kannur
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരൻ ട്രെയിനിൽ കയറുന്നതിനിടെ വീണ് മരിച്ചു
കണ്ണൂർ: തിരുനെൽവേലി-ദാദർ എക്സ്പ്രസിൽ (22630) നിന്ന് ഇറങ്ങിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വിണ് മരിച്ചു. പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിൽ വീണ് മഹാരാഷ്ട്ര നവി മുംബൈ സ്വദേശി ചവാൻ (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.39ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം.ബി-വൺ കോച്ചിൽ യാത്ര ചെയ്ത ചവാൻ വണ്ടി കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തിറങ്ങുകയും തുടർന്ന് വണ്ടി പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയായിരുന്നു.റെയിൽവേ പോലീസും ആർ പി എഫും ചേർന്ന് ചവാനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മധുരയിൽ നിന്ന് പൻവേലിലേക്ക് യാത്ര ചെയ്യുകയായിരുന്നു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ നടന്ന രണ്ടാമത്തെ അപകടമാണിത്.ഇന്നലെ പുലർച്ചെ 1.09-ന് മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കെ പിടിവിട്ട് വീണ യാത്രക്കാരന് ഗുരുതര പരുക്കേറ്റു. മട്ടന്നൂർ ഉളിയിൽ സ്വദേശി മുഹമ്മദ് അലിക്കാണ് (32) പരുക്ക്. പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ മുഹമ്മദ് അലിയുടെ കാലുകൾ അറ്റു. നിസാമുദ്ദീനിൽ നിന്ന് പുറപ്പെട്ട് എറണാകുളത്തേക്ക് പോകുന്ന മംഗള എക്സ്പ്രസിൽ (12618) കണ്ണൂരിൽ നിന്ന് കയറുന്നതിന് ഇടെയാണ് അപകടം.ആർ.പി.എഫ്, റെയിൽവേ പോലീസ് എന്നിവർ ഉടൻ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kannur
കോപ്പി ഹോൾഡർ -കന്നഡ തസ്തികയിൽ നിയമനം
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കോപ്പി ഹോൾഡർ – കന്നഡ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കന്നട ഒന്നാം ഭാഷയായി പഠിച്ച എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡിപ്ലോമ ഇൻ പ്രിന്റിങ് ടെക്നോളജിയോ, പ്രൂഫ് റീഡേഴ്സ് വർക്ക് (ലോവർ) ആന്റ് കംപോസിങ്ങിൽ (ലോവർ) കെ.ജി.ടി.ഇ/എം.ജി.ടി.ഇ യോഗ്യതയോ പ്രിന്റിങ് ടെക്നോളജി ഉൾപ്പെടുന്ന വി.എച്ച്.എസ്.ഇയോ തത്തുല്യ യോഗ്യതയും ഡിടിപി സർട്ടിഫിക്കേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 18-41ആണ് പ്രായപരിധി. അംഗീകൃത വയസ്സിളവ് ബാധകം. 27900-63700 ആണ് ശമ്പള സ്കെയിൽ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ഫെബ്രുവരി ഏഴിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
Kannur
ട്രെയിനിൽ കയറുന്നതിനിടെ വീണ് ഉളിയിൽ സ്വദേശിയുടെ കാൽ പൂർണമായി അറ്റു
കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരന്റെ കാൽ അറ്റു. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ സ്വദേശി മുഹമ്മദലിയെ (32) ആണ് ഗുരുതര പരിക്കുകളോടെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ പുലർച്ചെ 1.10ന് കണ്ണൂരിലെത്തിയ മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് സംഭവം.മുഹമ്മദലിയുടെ കാലുകൾക്കാണ് സാരമായി പരിക്കേറ്റത്. ഒരു കാൽ പൂർണമായി അറ്റുപോയി. കൈക്കും പരിക്കുണ്ട്. ഷൊർണൂരിലേക്ക്
പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.പിടിവിട്ട് ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തി ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു