Connect with us

Kerala

പരിസ്ഥിതി പ്രവർത്തകൻ ടി. ശോഭീന്ദ്രന്‍ അന്തരിച്ചു

Published

on

Share our post

കോഴിക്കോട് : പ്രശസ്‌ത പരിസ്ഥിതി പ്രവർത്തകനും ഗുരുവായൂരപ്പൻ കോളേജ് മുൻ അധ്യാപകനുമായിരുന്ന ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോഴിക്കോട് കക്കോടിയിൽ പരേതരായ തൈലപ്പറമ്പത്ത് നാരായണന്റേയും അംബുജാക്ഷിയുടേയും മകനായാണ് ജനനം. ചേളന്നൂർ ഗവ. എൽ.പി സ്‌കൂളിലെ പ്രാഥമിക പ‍‍ഠനത്തിന് ശേഷം മലബാർ ക്രിസ്‌ത്യൻ കോളേജിലും സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലും ഉന്നത വിദ്യാഭ്യാസം നേടി. 2002ൽ ഗുരുവായൂരപ്പൻ കോളേജിൽനിന്ന് ഇക്കണോമിക്‌സ് വിഭാഗം മേധാവിയായി വിരമിച്ചു. കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ച ‘വിപ്ലവം’ ദിനപത്രത്തിൽ സബ് എ‍‍ഡിറ്ററായും ഇടക്കാലത്ത്‌ ജോലിനോക്കിയിരുന്നു. കേരള സ്റ്റേറ്റ് ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ് ബോർഡ് അംഗം, കാവ്‌ സംരക്ഷണ വിദഗ്ധ സമിതി അംഗം, പ്രകൃതി സംരക്ഷണ ഏകോപന സമിതി കോ-ഓർഡിനേറ്റർ, ഗ്രീൻ കമ്യൂണിറ്റി കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇന്ദിരാ പ്രിയദർശിനി ദേശീയ വ‍ൃക്ഷമിത്ര അവാർഡ്, കേരള സർക്കാരിന്റെ വനമിത്ര അവാർഡ്, മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, സോഷ്യൽ സർവീസ് എക്‌സലൻസ് അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. പ്രൊഫസർ എം.സി. പത്മജ (ശ്രീനാരായണഗുരു കോളേജ്, ചേളന്നൂർ). മക്കൾ: ബോധികൃഷ്‌ണ (അസി. പ്രൊഫസർ ഫാറൂഖ് കോളേജ്), ധ്യാൻദേവ് (ഐ.സി.ഐ.സി പ്ര‍‍ുഡൻഷ്യൽ). മരുമക്കൾ: ഡോ. ദീപേഷ് കരിസുങ്കര (അസി.പ്രൊഫസർ ശ്രീനാരായണ ഗുരുകോളേജ്, ചേളന്നൂർ), റിങ്കു പ്രിയ. സംസ്‌കാരം വെള്ളി വൈകിട്ട് നാലിന് മാവൂർ റോ‍ഡ് ശ്‌മശാനത്തിൽ.


Share our post

Kerala

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Published

on

Share our post

പാലക്കാട്: നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു. കുളപുള്ളി ചുവന്ന ഗേറ്റിൽ ടാങ്കർലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രതീഷ് മരിച്ചത്. പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ ഐ.പി.ടി കോളേജിന് സമീപം എതിരെ വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. നാടൻപാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്നു രതീഷ്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആസ്പത്രി മോർച്ചറിയിൽ.


Share our post
Continue Reading

Kerala

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ച് രോഗി വെന്തുമരിച്ചു

Published

on

Share our post

കോഴിക്കോട്: നഗരത്തിൽ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോഗിക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചനയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

ഇന്ന് പുലച്ചെ 3.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് മിംസ് ആശുപത്രിക്ക് സമീപത്തുവച്ചായിരുന്നു ദുരന്തം. മലബാർ മെഡിക്കൽ കോളേജിൽനിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് ദാരുണസംഭവം നടന്നത്. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.


Share our post
Continue Reading

Kerala

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Published

on

Share our post

മഞ്ചേരി : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. വാഹനത്തിൻ്റെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. വിവിധ വകുപ്പുകൾ പ്രകാരം 35000 രൂപ പിഴ അടക്കാൻ നിർദേശം നൽകി.

പ്രായപൂർത്തിയാകാത്ത ലൈസൻസ് ഇല്ലാത്ത കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനാണ് രക്ഷിതാവിനെതിരെ മോട്ടോർ വാഹന വകുപ്പ് എൻഫോസ്മെന്റ് വിഭാഗം നടപടി സ്വീകരിച്ചിരിച്ചത്. വാഹനത്തിൻറെ ആർ.സി ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്ത നടപടിക്ക് പുറമേ വാഹന ഉടമയ്ക്ക് 5000 രൂപയും, വാഹനം ഓടിച്ച കുട്ടിക്ക് 5000 രൂപയും,  വാഹനം നൽകിയ ആൾക്ക് 25000 രൂപയും ഫൈൻ മോട്ടോർ വാഹന വകുപ്പ് ചുമത്തി. കൂടാതെ പ്രോസിക്യൂഷൻ നടപടികൾക്ക് കൈമാറുന്ന കേസിൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.

മഞ്ചേരി സ്വദേശിയായ 12 വയസ്സുകാരനാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ  പിതാവ് രണ്ടുമാസം മുൻപാണ് തൃശൂർ സ്വദേശിയിൽ നിന്ന് വാഹനം വാങ്ങിയത്. വാങ്ങിയശേഷം ഓണർഷിപ്പ് മാറ്റിയിട്ടില്ല. അതുകൊണ്ട് തന്നെ വാഹനം ഇപ്പോൾ തൃശൂർ സ്വദേശിയുടേതാണ്. അതിനാൽ ഏറെ പണിപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് വാഹനം കണ്ടെത്തിയത്.


Share our post
Continue Reading

PERAVOOR1 hour ago

പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Kerala2 hours ago

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Kerala2 hours ago

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ച് രോഗി വെന്തുമരിച്ചു

India2 hours ago

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

India14 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala15 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala15 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur15 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala16 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala16 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!