കണ്ണൂർ മെഡിക്കൽ കോളജിൽ കട്ടിൽ തകർന്ന് വയോധികന് പരുക്ക്

Share our post

പരിയാരം :കണ്ണൂർ മെഡിക്കൽ കോളജിൽ കട്ടിൽ തകർന്ന് വയോധികന് പരുക്ക്. മെഡിസിൻ വാർഡ് 804ൽ ചൊവ്വാഴ്ച വൈകിട്ട് 4.18നാണ് സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശി എ.കെ.പ്രഭാകരനാണ് (62) പരുക്കേറ്റത്. തിങ്കളാഴ്ചയാണ് പ്രഭാകരൻ ആശുപത്രിയിൽ അഡ്മിറ്റായത്. ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് പൊട്ടിയ ഭാഗത്തെ ഇടയിൽ കൂടി ഞെരുങ്ങി താഴേക്ക് പതിക്കുകയായിരുന്നു. നടുവിനടക്കം പരുക്കേറ്റു. കട്ടിൽ പൊട്ടിയ വിവരം പറഞ്ഞപ്പോൾ ആശുപത്രി അധികൃതർ മോശമായി പെരുമാറിയതായി പ്രഭാകരന്റെ കുടുംബം ആരോപിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!