കേരളം പോളിങ് ബൂത്തിലെത്താന്‍ ആറ് ദിവസം ബാക്കി; മുഖ്യമന്ത്രിക്ക് വോട്ടുതേടി നടന്‍ കമല്‍ഹാസൻ ഇന്ന് കണ്ണൂര്

Share our post

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ആറ് ദിവസം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍. മറ്റു ജില്ലകളിലെ പ്രചാരണം അവസാനിപ്പിച്ച് മുഖ്യമന്ത്രി ഇന്നുമുതൽ കണ്ണൂരിലുണ്ടാകും.

അതേസമയം, നേമം ഉൾപ്പെടെയുള്ള മണ്ഡലങ്ങളെ പോലെ നെടുമങ്ങാടും ബിജെപി അനധികൃതമായി പണം ഒഴുക്കുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ഒരു രാഷ്ട്രീയപാർട്ടിക്ക് എവിടെനിന്നാണ് ഇത്രയും പണം എന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് പരിശോധിക്കുന്നില്ലെന്ന് ജി.ആർ അനിൽ ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിക്കൊപ്പം നിൽക്കുകയാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

എൽഡിഎഫ് ഗവൺമെന്റ് പത്തു വർഷക്കാലം നടത്തിയ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് കൊണ്ടോട്ടി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജിജി പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ കൊണ്ടോട്ടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു പോയവർക്ക് ചെയ്യാൻ കഴിയാതെ പോയ ഒരുപാട് കാര്യങ്ങൾ ഉണ്ട്. സ്വന്തം നാടായതിനാൽ ആത്മവിശ്വാസത്തിലാണെന്നും ജിജി പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!