പയ്യന്നൂർ കോടതിസമുച്ചയം ഒരുങ്ങി

Share our post

പയ്യന്നൂർ : പയ്യന്നൂരിലെ പുതിയ കോടതിസമുച്ചയം ശനിയാഴ്ച രാവിലെ 10.15-ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് എം.ബദറുദ്ദീൻ മുഖ്യാതിഥിയാകും. ജസ്റ്റിസ് പി.എം.മനോജ് മുഖ്യപ്രഭാഷണം നടത്തും. 2020 ഫെബ്രുവരിയിലാണ്‌ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്.

മജിസ്‌ട്രേറ്റ് കോടതി, വീഡിയോ കോൺഫറൻസ് ഹാൾ, മുൻസിഫ് കോടതി, ജില്ലാ നിലവാരത്തിലുള്ള സ്പെഷ്യൽ കോടതി, റെക്കോഡ്‌ റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുൾപ്പെടുന്ന അഞ്ച് നിലകളിലായുള്ള കോടതിസമുച്ചയമാണ് നിർമിക്കാൻ പദ്ധതിയിട്ടത്. 14 കോടി രൂപയാണ് ചെലവ് കണക്കാക്കിയത്. മൂന്നുനിലകളാണ് പൂർത്തിയായത്. ഒരുനിലകൂടി സജ്ജമാക്കും. ഉദ്ഘാടനത്തിന്ശേഷം അംഗീകരിച്ച പ്ലാൻ പ്രകാരമുള്ള നിർമാണപ്രവൃത്തികൾ പുനരാരംഭിക്കും. പത്രസമ്മേളനത്തിൽ പയ്യന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.കെ.രവീന്ദ്രൻ, മുൻ പ്രസിഡന്റ് അഡ്വ. കെ.വിജയകുമാർ, അഡ്വ. കെ.വി.ഗണേശൻ, അഡ്വ. എം.വി.വിനോദ്, അഡ്വ. കെ.കെ.ശ്രീധരൻ, അഡ്വ. കെ.പ്രമോദ് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!