കുനിത്തല കുറ്റ്യൻ മൂപ്പൻ്റവിട ക്ഷേത്രത്തിൽ തിറയുത്സവം
പേരാവൂർ : കുനിത്തല കുറ്റ്യൻ മൂപ്പൻ്റവിട കൂറുമ്പ ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും. ഞായറാഴ്ചവൈകിട്ട് 6.30ന് മുത്തപ്പൻ വെള്ളാട്ടം, 7.30ന് പൂക്കുട്ടി ശാസ്തപ്പാൻ വെള്ളാട്ടം, 8.30ന് കണഠാകർണ്ണൻ വെള്ളാട്ടം, കുനിത്തലമുക്ക് ദേശവാസികളുടെ താലപ്പൊലി ഘോഷയാത്ര.
തിങ്കളാഴ്ച പുലർച്ചെ മൂന്നിന് ഗുളികൻ,അഞ്ചിന് കണ്ഠാകർണ്ണൻ, രാവിലെ എട്ടിന് പൂക്കുട്ടി ശാസ്തപ്പൻ, 11ന് വസൂരിമാല തിറകൾ. ഞായറും തിങ്കളും അന്നദാനവുമുണ്ടാവും.
വസൂരിമാല ഭഗതിയുടെ 17 വെള്ളാട്ടങ്ങളും 12 തെയ്യങ്ങളും നാല് ഗുളികൻ തെയ്യങ്ങളും കെട്ടിയാടും. നന്ത്യത്ത്, മാക്കുറ്റി തറവാടുകളിൽ നിന്നും കലശവും അടിയറയും ഉണ്ടാവും.
