പടിക്കൽ ബാബുവിന്റെ സ്മരണയിൽ അബൂഖാലിദ് മസ്ജിദിൽ സമൂഹ നോമ്പുതുറ

Share our post

പേരാവൂർ: കൊളവംചാൽ അബൂഖാലിദ് മസ്ജിദിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പേരാവൂർ ജുമാ മസ്ജിദ് ഖത്തീബ് മൂസ മൗലവി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് സി.പി.എച്ച് മജീദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗം നൂറുദ്ദീൻ മുള്ളേരിക്കൽ, പഞ്ചായത്തംഗങ്ങളായ കെ.അംബുജാക്ഷൻ, സുരേഷ് ചാലാറത്ത്, കെ.പി.അബ്ദുൾ റഷീദ്, മഹല്ല് ഭാരവാഹി യു.വി.റഹീം, കെ.ശശീന്ദ്രൻ, റഫീദ് ദാരിമി, നാസർ വട്ടൻപുരയിൽ, സജീവൻ കളത്തിൽ എന്നിവർ സംസാരിച്ചു.

പേരാവൂർ ടൗണിലെ മത്സ്യവ്യാപാരി അന്തരിച്ച പടിക്കൽ ബാബുവിന്റെ സ്മരണാർഥം മകൻ എം.രജീഷാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. വി.കെ.റഫീഖ്, റഹീം കൊയിലോട്ര, വാളോടൻ ഇസ്മായിൽ, രാജേഷ് പനയട, അരിപ്പയിൽ മജീദ്, മിഥ്‌ലാജ് മൊയ്തു, സിറാജ് കൊട്ടാരത്തിൽ തുടങ്ങിയവർ നേതൃത്വം നല്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!