എൻ.എസ്.എസ് സംസ്ഥാന അവാർഡ് തിളക്കവുമായി എടത്തൊട്ടി ഡിപോൾ കോളേജ്
പേരാവൂർ: 2024-25 വർഷത്തെ സംസ്ഥാനത്തെ മികച്ച എൻ.എസ്.എസ് യൂണിറ്റിനും മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരം എടത്തൊട്ടി ഡിപോൾ ആർട്സ് ആൻഡ് സയൻസ് കോളേജിന്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി ഗൃഹശ്രീ പ്രൊജക്ട് കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ച് പണി പൂർത്തികരിച്ച പത്തോളം ഭവന നിർമാണ പ്രൊജക്ടുകളും നെറ്റ് സീറോ കാർബൺ പ്രൊജക്ട് , കൂടാതെ വിവിധ രംഗങ്ങളിൽ കാഴ്ചവെച്ച പ്രകടനവുമാണ് അവാർഡിന് കാരണമായത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെസ്സി ടീച്ചർക്കാണ് മികച്ച പ്രോഗ്രാം ഓഫീസർക്കുമുള്ള പുരസ്കാരം ലഭിച്ചത്.
മലയോര മേഖലയിലാദ്യമായിട്ടാണ്കോളേജ് തലത്തിൽ എൻ.എസ്.എസ് സംസ്ഥാന അവാർഡ് കിട്ടുന്നത്. അനുമോദന ചടങ്ങിൽ പ്രിൻസിപ്പൽ ഫാദർ. പീറ്റർ ഊരോത്ത് , മാനേജർ ഫാദർ ജോർജ് പൊട്ടയിൽ,അധ്യാപകർ, വിദ്യാർഥികൾ, കോളേജ് ജീവനക്കാർ എന്നിവർ സംബന്ധിച്ചു.
