തൂവാനത്തുമ്പികളുടെ നിര്‍മ്മാതാവ് പി സ്റ്റാന്‍ലി അന്തരിച്ചു

Share our post

മലയാളത്തിന്റെ കള്‍ട്ട് സിനിമയായ തൂവാനത്തുമ്പികളുടെ നിര്‍മ്മാതാവ് പി സ്റ്റാന്‍ലി അന്തരിച്ചു. 81 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മോചനം , വരദക്ഷിണ , തീക്കളി എന്നിവയാണ് അദ്ദേഹം നിര്‍മ്മിച്ച മാറ്റ് ചിത്രങ്ങള്‍. കനല്‍വഴിയിലെ നിഴലുകള്‍, മാന്ത്രികപ്പുറത്തിന്റെ കഥ, പ്രണയത്തിന്റെ സുവിശേഷം, ഹൃദയത്തിന്റെ അവകാശികള്‍ എന്നീ നോവലുകതളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഒരിടത്തൊരു കാമുകി എന്ന കഥാസമാഹാരവും വാസ്തുസമീക്ഷ എന്ന ശാസ്ത്ര പുസ്തകവും ഓര്‍മകളുടെ വെള്ളിത്തിര, നിലാവും നക്ഷത്രങ്ങളും, ആയുസ്സിന്റെ അടിക്കുറിപ്പുകള്‍ എന്നീ ഓര്‍മ്മപ്പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് .രാജന്‍ പറഞ്ഞ കഥ, തോല്‍ക്കാന്‍ എനിക്കു മനസ്സില്ല, വയനാടന്‍ തമ്പാന്‍ തുടങ്ങിയ സിനിമകളുടെ വിതരണക്കാരനായിരുന്നു. മൂന്ന് ദശാബ്ദകാലം മദ്രാസില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ച സ്റ്റാന്‍ലി എ. വിന്‍സെന്റ്, തോപ്പില്‍ ഭാസി എന്നിവര്‍ക്കൊപ്പം സഹസംവിധായകന്‍, കഥാകൃത്ത് എന്നീ നിലകളില്‍ സഹകരിച്ചു.വെളുത്ത കത്രീന, ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി, പ്രിയമുള്ള സോഫിയ , അനാവരണം, പൊന്നും പൂവും തുടങ്ങി ഇരുപത്തഞ്ചോളം ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചര്‍ച്ചില്‍ നടക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!