ദുരന്ത ബാധിതര്‍ക്ക് മാനസിക പിന്തുണ നല്‍കാം; അവസരം പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ക്ക് മാത്രം

Share our post

വയനാട് : മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അതിജീവിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മാനസിക പിന്തുണ നല്‍കാന്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കുന്നു. ഈ മേഖലയില്‍ പ്രൊഫഷനല്‍ യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും സന്നദ്ധ സേവനത്തിന് അവസരം. തെരഞ്ഞെടുക്കപ്പെടുന്നവരെ വിവിധ ക്യാമ്പുകളില്‍ സേവനത്തിനായി നിയോഗിക്കും. യോഗ്യതയും താല്‍പര്യവുമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ ഉള്‍പ്പെടെയുള്ള ബയോഡാറ്റ dmhpwyd@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.

എം.എസ്‌.സി സൈക്കോളജി, എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു (മെഡിക്കല്‍/സൈക്യാട്രി) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയില്ലാത്തവരെയും ഔദ്യോഗികമായി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടാത്തവരെയും ക്യാമ്പുകളില്‍ കൗണ്‍സലിംഗിന് അനുവദിക്കില്ലെന്ന് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കൗണ്‍സലിംഗ് നോഡല്‍ ഓഫീസര്‍ കെ.കെ. പ്രജിത്ത് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!