Connect with us

KOOTHUPARAMBA

കണ്ണ് തെറ്റരുത് കണ്ണവം റോഡിൽ അപകടമുണ്ടാക്കും ഈ ഹമ്പ്

Published

on

Share our post

ചിറ്റാരിപ്പറമ്പ് : വാഹനാപകടങ്ങൾ ഒഴിവാക്കാനും റോഡിലെ ഗതാഗത നിയന്ത്രണത്തിനുമായി കണ്ണവം റോഡിൽ നിർമിച്ച ഹമ്പ് അപകടക്കെണിയായി മാറി. കണ്ണവം പുതിയ പാലത്തുനിന്ന് എടയാർ ഭാഗത്തേക്കുള്ള റോഡിലെ ഹമ്പാണ് വാഹനയാത്രക്കാർക്ക് അപകടഭീഷണിയായത്. ഗതാഗതനിയന്ത്രണത്തിനായി നടപ്പാക്കിയ സംവിധാനംതന്നെ അപകടമുണ്ടാക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്. റോഡിലെ ഹമ്പ് ശ്രദ്ധയിൽപ്പെടാത്തതിനാൽ ഒട്ടേറെ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നു.

സൂചനാബോർഡോ വരയോ റിഫ്ലക്ടറോ ഇല്ലാത്തതാണ് ഇതിന്‌ കാരണം. വേഗത്തിൽ വരുന്ന വലിയ വാഹനങ്ങൾ പെട്ടെന്ന് ഹമ്പ് കടക്കുമ്പോൾ വാഹനത്തിനുള്ളിലുള്ള യാത്രക്കാർക്കാണ് പരിക്കേൽക്കുന്നത്. റോഡിൽ ഹമ്പുള്ളത് അറിയാതെ രാത്രി ഇതുവഴി വരുന്ന ഇരുചക്രവാഹന യാത്രക്കാരാണ്‌ കൂടുതലായി അപകടത്തിൽപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഹമ്പിൽ കയറി നിയന്ത്രണംവിട്ട് യാത്രക്കാർ തെറിച്ചുവീണ് അപകടത്തിൽപ്പെടുന്നു. വാഹനങ്ങൾക്കും കേടുപാടുണ്ടാകുന്നു. രാത്രി വൈകിയുണ്ടാകുന്ന അപകടത്തിൽപ്പെടുന്നവരെ പിറകിൽ വരുന്ന വാഹനയാത്രക്കാരാണ് ആസ്പത്രിയിലെത്തിക്കുന്നത്. അശാസ്ത്രീയ രീതിയിൽ നിർമിച്ച ഹമ്പ് ഉടൻ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Share our post

KOOTHUPARAMBA

പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി​യു​മാ​യി മാ​ങ്ങാ​ട്ടി​ട​ത്തെ കൃ​ഷി​ക്കൂ​ട്ടം

Published

on

Share our post

കൂ​ത്തു​പ​റ​മ്പ്: പ​പ്പാ​യ​കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​യി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ങ്ങാ​ട്ടി​ടം പ​ഞ്ചാ​യ​ത്തി​ലെ ഒ​രു​കൂ​ട്ടം ക​ർ​ഷ​ക​ർ. ശ്രീ​മു​ത്ത​പ്പ​ൻ കൃ​ഷി​ക്കൂ​ട്ട​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ശ​ങ്ക​ര​നെ​ല്ലൂ​ർ വ​ള​യ​ങ്ങാ​ട​ൻ മ​ട​പ്പു​ര​ക്കു സ​മീ​പ​മാ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്.

ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൂ​ടി​യ റെ​ഡ് ലേ​ഡി ഇ​ന​ത്തി​ൽ​പ്പെ​ട്ട പ​പ്പാ​യ​യാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും വി​ള​വ് ല​ഭി​ക്കു​മെ​ന്ന​താ​ണ് റെ​ഡ് ലേ​ഡി പ​പ്പാ​യ​യു​ടെ പ്ര​ത്യേ​ക​ത. വീ​ട്ടു​വ​ള​പ്പി​ൽ കൃ​ഷി ചെ​യ്യാ​മെ​ന്ന​തോ​ടൊ​പ്പം വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി ചെ​യ്യാ​നും യോ​ജി​ച്ച വി​ള​യാ​ണ്.പാ​ക​മാ​യ പ​പ്പാ​യ മാ​ങ്ങാ​ട്ടി​ടം കൃ​ഷി​ഭ​വ​ന്റെ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഒ​രു പ​പ്പാ​യ ചെ​ടി​യി​ൽ​നി​ന്ന് 60 മു​ത​ൽ 80 കി​ലോ​ഗ്രാം വ​രെ പ​പ്പാ​യ ല​ഭി​ക്കു​ന്നു​ണ്ട്. കി​ലോ​ക്ക് 40 രൂ​പ​യാ​ണ് വി​ല.

കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പ്, കൃ​ഷി സ​മൃ​ദ്ധി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ, ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ൻ സ​ഹാ​യ​ത്തോ​ടെ പ്രേ​മ​ല​ത, പു​ഷ്പ, മ​നോ​ജ് കു​മാ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 18 അം​ഗ സം​ഘം 300 ഓ​ളം തൈ​ക​ളാ​ണ് ന​ട്ട​ത്. വി​ള​വെ​ടു​പ്പ് മാ​ങ്ങാ​ട്ടി​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​സി. ഗം​ഗാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു .

വാ​ർ​ഡ് മെം​ബ​ർ എ​ൻ.​കെ. ഷാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കൃ​ഷി ഓ​ഫി​സ​ർ എ. ​സൗ​മ്യ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. കൃ​ഷി അ​സി. ആ​ർ. സ​ന്തോ​ഷ് കു​മാ​ർ, വി. ​രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


Share our post
Continue Reading

Kannur

അസം റൈഫിൾസിൽ നായപരിശീലകയായി ചിറ്റാരിപ്പറമ്പ് സ്വദേശിനി; എം.എഫ്.എക്ക് അഭിമാനം

Published

on

Share our post

ചിറ്റാരിപ്പറമ്പ്(കണ്ണൂർ): കരസേനയുടെ ഭാഗമായ അസം റൈഫിൾസിലെ ആദ്യ വനിതാ ഡോഗ് ഹാൻഡ്‌ലറാകാൻ മലയാളി. കണ്ണൂർ ചിറ്റാരിപ്പറമ്പ് പരശൂർ സ്വദേശിനി പി.വി. ശ്രീലക്ഷ്മിയാണ്(24) ഈ ബഹുമതിക്ക് അർഹയാകുന്നത്. പരമ്പരാഗ തമായി പുരുഷകേന്ദ്രീകൃതമായ മേഖലയിലാണ് ശ്രീലക്ഷ്മി എന്നത് കേരളത്തിന് അഭിമാനമാണ്.

ചിറ്റാരിപ്പറമ്പ് പുതിയവീട്ടിൽ പ്രഭാകരൻ-ഷീജ ദമ്പതികളുടെ മകളായ ശ്രീലക്ഷ്മിക്കു പഠനകാലത്തേ സൈനികസേവനമായിരുന്നു ഇഷ്ടമേഖല. എസ്എസ്‌സി ജിഡി പരീക്ഷ എഴുതിയാണു ശ്രീലക്ഷ്മി 2023ൽ അസം റൈഫിൾസിന്റെ ഭാഗമായത്. പേരാവൂർ തൊണ്ടിയിലെ മോണിങ് ഫൈറ്റെഴ്സ് ഇന്റു റൻസ് അക്കാദമിയിൽ എം. സി. കുട്ടിച്ചന്റെ കീഴിൽ ട്രെയ്‌നിങ്ങിനു ശേഷം റൈഫിൾവുമനായി അരുണാചൽപ്രദേശിലെ ചങ്‌ലാങ്ങിൽ നിയമനം. പിന്നീട് മേഘാലയയിലെ ഷില്ലോങ്ങിലും സേവനമനുഷ്ഠിച്ചു.

ഇടയ്ക്ക് ഡോഗ് ഹാൻഡ്‌ലർ തസ്‌തികയിലേക്കു വൊളന്റിയറാകാൻ താൽപര്യമുണ്ടോയെന്ന അന്വേഷണം വന്നപ്പോൾ പണ്ടേ നായ്ക്കളെ ഇഷ്ടമായിരുന്ന ശ്രീലക്ഷ്‌മി സമ്മതം മൂളി. തുടർന്ന് അസമിലെ ജോർഹട്ടിൽ ആറു മാസ ട്രെയ്നിങ്. ഇതു പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ 24 മണിക്കൂറും പരിശീലന നായയ്ക്കൊപ്പും നിൽക്കണം, ഇടയ്ക്കു ക്ലാസുകളുമുണ്ട്.

ബെൽജിയൻ മലിന്വാ വിഭാഗത്തിൽപെട്ട ഐറിസ് എന്ന പെൺനായയാണ് ഇപ്പോൾ ശ്രീലക്ഷ്മിക്കൊപ്പമുള്ളത്. ട്രാക്കർ ഡോഗ് എന്ന വിഭാഗത്തിൽപെടുന്നതാണ് ഈ നായ. ഓടിമറയുന്ന ഭീകരരെയും മറ്റും പിന്തുടർന്നു പിടിക്കുന്നതാണു ട്രാക്കർ ഡോഗുകളുടെ കടമ.

ശ്രീലക്ഷ്മിയുടെ പിതാവ് പേരാവൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. അനുജൻ സിദ്ധാർഥ് അക്കൗണ്ടിങ് വിദ്യാർഥിയാണ്.

തന്റെ കീഴിൽ പരിശീലനം നേടിയ ശ്രീലക്ഷ്മി കേരളത്തിന്റെ അഭിമാനമായതിൽ സന്തോഷിക്കുന്നുവെന്ന് കുട്ടിച്ചൻ ന്യൂസ് ഹണ്ടിനോട് പ്രതികരിച്ചു. 1000 പേർക്ക് വിവിധ സേനകളിൽ ജോലി നേടി കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും
നിലവിൽ 551 പേർക്ക് ജോലി ലഭിച്ചെന്നും കുട്ടിച്ചൻ പറഞ്ഞു.


Share our post
Continue Reading

KOOTHUPARAMBA

കൂത്തുപറമ്പ് മാങ്ങാട്ടിടത്ത് രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ

Published

on

Share our post

കൂത്തുപറമ്പ്: മാങ്ങാട്ടിടം കരിയിൽ രണ്ടര കിലോയോളം കഞ്ചാവ് പിടികൂടി. മാങ്ങാട്ടിടം കുറുമ്പുക്കൽ പാലയുള്ള പറമ്പത്ത് വീട്ടിൽ കെ മുക്താറിനെ കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തു. ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന കഞ്ചാവാണ് എസ്.ഐ അഖിലിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!