Connect with us

Kannur

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കാകാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കണ്ണൂരിൽ തടസപ്പെട്ടു

Published

on

Share our post

കണ്ണൂർ : ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരത്തെ തുടർന്ന് ഇന്ന് പുനരാരംഭിക്കാകാനിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ കണ്ണൂരിൽ തടസപ്പെട്ടു. തോട്ടടയിലെ സർക്കാരിന് കീഴിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടിൽ ഓൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്‌റ്റേർസ് ആന്റ് വർക്കേഴ്സ് അസോസിയേഷൻ, ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേർസ് ആന്റ് വർക്കേഴ്സ് സംഘ് എന്നിവരുടെ നേതൃത്വത്തിൽ ടെസ്റ്റ് ഗ്രൗണ്ടിൽ കിടപ്പ് സമരം നടത്തിയാണ് പ്രതിഷേധിച്ചത്. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് വരെയും ഡ്യുവൽ കൺട്രോൾ സിസ്റ്റം പുനരാരംഭിക്കുന്നത് വരെയും, 4/ 2024 സർക്കുലർ പിൻവലിക്കുന്നത് വരെയും സമരം തുടരുമെന്ന് നേതാക്കൾ പറഞ്ഞു.

ഇന്ന് കാലത്ത് എട്ടരയോടെ എം.വി.ഐ രഞ്ജിത്ത് മോൻ ടി യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ടെസ്റ്റ് നടത്താനായി ഗ്രൗണ്ടിലെത്തിയിരുന്നു. സമരത്തിലുള്ള സംഘടനകളുടെ കീഴിലുള്ള സ്കൂളുകൾ ടെസ്റ്റിനായി ആരേയും ഗ്രൌണ്ടിൽ എത്തിച്ചിരുന്നില്ല.നേരിട്ടും ആരും എത്തിയിരുന്നില്ല.ഇത് ടെസ്റ്റ് നടത്താനാവാത്ത സ്ഥിതി സംജാതമാക്കുകയായിരുന്നു. ശനിയാഴ്ച്ചയും ഡ്രൈവിംഗ് സ്കൂൾ യൂനിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധത്തെ തുടർന്ന് ടെസ്റ്റുകൾ പൂർണമായും തടസപ്പെട്ടിരുന്നു.


Share our post

Kannur

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

Published

on

Share our post

കണ്ണൂർ:ജില്ലയിൽ ഈ അധ്യയന വർഷം പ്ലസ് വൺ 35,700 സീറ്റുകൾ. ഇതിൽ സർക്കാർ സ്‌കൂളുകളിൽ 19,860 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 13,390 സീറ്റുകളും അൺ-എയ്ഡഡ് സ്കൂളുകളിൽ 2450 സീറ്റുകളുമാണ് ഉള്ളത്.

2022-23 അധ്യയന വർഷം താത്കാലികമായി അനുവദിച്ച സീറ്റുകൾ ഇത്തവണയും ഉണ്ട്. സർക്കാർ സ്കൂളുകളിൽ 975-ഉം എയ്ഡഡിൽ 240-ഉം ആണ് അധികം അനുവദിച്ചിരുന്നത്.

2023-24 അധ്യയന വർഷത്തിൽ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിവരിൽ 36,024 പേരാണ് ഉപരി പഠനത്തിന് യോഗ്യത നേടിയത്. കണ്ണൂർ ഉൾപ്പെടെ ഏഴ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം മാർജിനൽ വർധനവും (50+15) ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനം മാർജിനൽ സീറ്റ് വർധനവും (50+5) അനുവദിച്ചിട്ടുണ്ട്.

ആശങ്ക വേണ്ടെന്നും ജില്ലയിൽ എല്ലാ വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ പകുതി പോലും കുട്ടികൾ ഏകജാലകത്തിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും 25-ന് ശേഷം സീറ്റുകൾ കുറവെങ്കിൽ ഡയറക്ടറേറ്റിൽ നിന്ന് അധികം സീറ്റുകൾ അനുവദിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ അധ്യയന വർഷത്തിൽ 34,000-ത്തിൽ അധികം പ്ലസ് വൺ സീറ്റുകൾ ജില്ലക്ക് ഉണ്ടായിരുന്നു. ഇത്തവണ പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് 29-നും ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിനും രണ്ടാം അലോട്ട്മെന്റ് 12-നും മൂന്നാം അലോട്ട്മെന്റ് 19-നും പ്രസിദ്ധീകരിക്കും. ജൂൺ 24-നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.


Share our post
Continue Reading

Kannur

പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും

Published

on

Share our post

കണ്ണൂർ : ഡി.എൽ.എഡ് (അറബിക്, ഉറുദു, ഹിന്ദി, സംസ്കൃതം) പരീക്ഷ മാറ്റി എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു. പരീക്ഷ മുൻ നിശ്ചയിച്ചത് പ്രകാരം മെയ് 20 മുതൽ 29 വരെ നടക്കും.


Share our post
Continue Reading

Kannur

ഗോത്ര വർഗ കുട്ടികൾക്ക് അവധിക്കാല കലാ-സാംസ്കാരിക പഠന പരിപാടി 

Published

on

Share our post

കണ്ണൂർ : കേരള മഹിളാ സമഖ്യ സൊസൈറ്റിയും കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയും നടത്തുന്ന ഇരിട്ടി, പേരാവൂർ ബ്ലോക്കിലെ ഗോത്ര വർഗ കുട്ടികൾക്കായുള്ള അവധിക്കാല കലാസാംസ്കാരിക പഠന പരിപാടി “വെയിൽപൂക്കൾ” സമാപിച്ചു. കേളകം വളയംചാൽ സെറ്റിൽമെന്റിൽ നടന്ന ചടങ്ങ് കേളകം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.  മഹിളാ സമഖ്യ ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എൻ.പി. അസീറ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.ഐ എം. രമേശൻ മുഖ്യാതിഥിയായി. വജ്രജൂബിലി ഫെല്ലോഷിപ്പ് നാടൻപാട്ട് കലാകാരി കെ. ലയന വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വിശദീകരിച്ചു.

മഹിളാ സമഖ്യ ജില്ലാ റിസോഴ്സ് പേഴ്സൺ എം. ആതിര, പ്രവർത്തകരായ അനിത കുമാരി, സുമ, സുഷമ, ശ്രീവിദ്യ, ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന് ലയനയുടെ നേതൃത്വത്തിൽ നാടൻപ്പാട്ട് ശിൽപ്പശാല അരങ്ങേറി. കുട്ടികളിൽ ഉറങ്ങി കിടക്കുന്ന കലാവാസനകളെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചിത്രരചന, നാടകം, നാടൻപ്പാട്ട് സെഷനുകളിലൂടെ രണ്ടാഴ്ചക്കാലം നീണ്ടു നിന്ന പരിപാടിയാണ് “വെയിൽപ്പൂക്കൾ”. 


Share our post
Continue Reading

India2 mins ago

ഹെലികോപ്റ്റർ ദുരന്തം; ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

THALASSERRY28 mins ago

അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരുന്ന മാഹിപ്പാലം തുറന്നു

Kannur40 mins ago

ഹയർ സെക്കൻഡറി പ്രവേശനം: ഇത്തവണ 35,700 സീറ്റുകൾ

KOLAYAD1 hour ago

കോളയാട് പെരുവയിൽ കാറിടിച്ച് വയോധികൻ മരിച്ചു

Kerala2 hours ago

മാലിന്യം സബീഷിന്‌ സമ്പത്താണ്‌; സംസ്ഥാനത്തെ ആദ്യ സ്വകാര്യ മാലിന്യപ്ലാന്റുമായി യുവസംരംഭകൻ

Kerala2 hours ago

വരുന്നു കെ.എസ്‌.ആർ.ടി.സി.യുടെ എ.സി സൂപ്പർ ഫാസ്‌റ്റ്‌ പ്രീമിയം

Kannur2 hours ago

പരീക്ഷക്ക് മാറ്റമില്ല; ഇന്ന് തുടങ്ങും

PERAVOOR3 hours ago

താഴെ തൊണ്ടിയിലെ വെള്ളക്കെട്ടിന് പരിഹാരമായി

PERAVOOR3 hours ago

പാലയാട്ടുകരി-വായന്നൂർ-പള്ളിപ്പാലം-റോഡ് നവീകരണം; മഴവെള്ളത്തിൽ റോഡിലും സമീപ പറമ്പുകളിലും നാശം

Breaking News3 hours ago

പേരാവൂരിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ കൊതുക്-കൂത്താടികൾ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!