കണ്ണൂരിൽ അഞ്ച് അപരന്മാരടക്കം 15 സ്ഥാനാർഥികൾ
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ പ്രമുഖ മുന്നണി സ്ഥാനാർഥികളടക്കം ആകെ 15 സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ഇവരിൽ യു.ഡി.എഫ്. സ്ഥാനാർഥി കെ.സുധാകരന് അപരന്മാരായി അതേപേരിൽ രണ്ടുപേർ പത്രിക നൽകി. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി.ജയരാജന് വെല്ലുവിളിയായി ജയരാജൻ എന്ന പേരിൽ ഒരാളും രണ്ട് ജയരാജുമാരും പത്രിക നൽകി.
