ഭാ​ര്യ​യു​മാ​യി വ​ഴി​വി​ട്ട​ബ​ന്ധം: യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു​കൊ​ന്ന് മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ല്‍ ത​ള്ളി

Share our post

കോ​ഴി​ക്കോ​ട്: ഭാ​ര്യ​മാ​യി വ​ഴി​വി​ട്ട സൗ​ഹൃ​ദം പു​ല​ര്‍​ത്തി​യെ​ന്നാ​രോ​പി​ച്ച് യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന് കു​റ്റി​ക്കാ​ട്ടി​ൽ ത​ള്ളി. നൂ​റം​തോ​ട് സ്വ​ദേ​ശി ചാ​ല​പ്പു​റം നി​തി​ൻ ത​ങ്ക​ച്ച​നെ(25)​യാ​ണ് ക​ണ്ണോ​ത്തി​നു സ​മീ​പം മ​ഞ്ച​പ്പാ​റ എ​ന്ന സ്ഥ​ല​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വും മു​ഖ്യ​പ്ര​തി​യു​മാ​യ കൈ​പ്പു​റം സ്വ​ദേ​ശി വേ​ള​ങ്ങോ​ട്ട് അ​ഭി​ജി​ത്ത് (27), ഇ​യാ​ളെ സ​ഹാ​യി​ച്ച തി​രു​വ​മ്പാ​ടി സ്വ​ദേ​ശി അ​ഫ്‌​സ​ല്‍ (28), മു​ക്കം സ്വ​ദേ​ശി റാ​ഫി (30) എ​ന്നി​വ​രെ കോ​ട​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി.

അ​ഭി​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് കൂ​ട്ടാ​ളി​ക​ളെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് ത​ന്‍റെ ഭാ​ര്യ​യു​മാ​യി നി​തി​ന് ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രു​ന്ന​താ​യും അ​ഭി​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

ഭാ​ര്യ​യു​മാ​യു​ള്ള ബ​ന്ധം നി​തി​ന്‍ തു​ട​ര്‍​ന്ന​തോ​ടെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും അ​ഭി​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ത​ല​യ്ക്ക് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് മൃ​ത​ദേ​ഹം ത​ള്ളു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​യു​ടെ മൊ​ഴി.

കൊ​ല​യ്ക്കാ​യി പ്ര​തി നേ​ര​ത്തെ ത​ന്നെ പ​ദ്ധ​തി ത​യാ​റാ​ക്കി​യെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. നി​തി​നെ ഒ​രു കാ​ര്യം സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ത​ല​യ്ക്ക​ടി​ച്ചു കൊ​ന്ന ശേ​ഷം മൂ​ന്നു​പേ​രും കൂ​ടി​യാ​ണ് മൃ​ത​ദേ​ഹം കു​ന്നി​ന്‍ മു​ക​ളി​ല്‍ നി​ന്നു താ​ഴേ​ക്കി​ട്ട​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ൽ നി​തി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. കോ​ട്ട​യ്ക്ക​ലി​ൽ ആ​യു​ർ​വേ​ദ ന​ഴ്സിം​ഗി​ന് പ​ഠി​ക്കു​ന്ന നി​തി​ൻ ഏ​ഴി​ന് നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ര​ക്ഷി​താ​ക്ക​ൾ കോ​ട​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​തി​ൻ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!