ജ്വല്ലറിയിൽ നിന്നും ഏഴര കോടി തട്ടിയെടുത്ത കേസിലെ പ്രതിയായ മുൻ ജീവനക്കാരി ചോദ്യം ചെയ്യലിന് ഹാജരായി
കണ്ണൂർ: കണ്ണൂർ താവക്കയിലെ കൃഷ്ണ ജ്വല്ലറിയിൽ നിന്ന് ഏഴര കോടി രൂപ തട്ടിയ കേസിൽ ജ്വല്ലറിയിലെ മുൻ ചീഫ് അക്കൗണ്ടന്റ് ചിറക്കൽ സ്വദേശി സിന്ധു അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. കണ്ണൂർ ടൗൺ സി.ഐ ബിനു മോഹന്റെ മുമ്പാകെയാണ് ഹാജരായത്.
സിന്ധുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നു മുതൽ മൂന്നു ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവാനാണ് കോടതി നിർദ്ദേശം. സിന്ധു സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഹാജരായത്. കേസ് ഈ മാസം 19 ന് ഹൈകോടതി വീണ്ടും പരിഗണിക്കും. തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്ത ഉടൻ വിദേശത്ത് കടന്ന് സിന്ധു കഴിഞ ആഴ്ച്ചയാണ് നാട്ടിൽ എത്തിയത്.
