പേരാവൂർ മിഡ്‌നൈറ്റ് മാരത്തൺ; “ഓർമ്മമരം” നട്ടു

Share our post

പേരാവൂർ: യൂണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ പ്രഥമ “മിഡ്‌നൈറ്റ്” മാരത്തണിന്റെ ഭാഗമായി ഹരിതകേരളം മിഷന്റെ “ഓർമ്മമരം” പദ്ധതിയിൽ മരതൈ നട്ടു.പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ പഞ്ചായത്തംഗം വി.ഗീത ചാമ്പതൈ നട്ട് ഉദ്ഘാടനം ചെയ്തു.

കെ.എം.ബഷീർ അധ്യക്ഷനായി.മാരത്തൺ സംഘാടകരായ ഷിനോജ് നരിതൂക്കിൽ,സൈമൺ മേച്ചേരി, രാജേഷ് പനയട, വി.കെ രാധാകൃഷ്ണൻ, നവാസ് വലിയേടത്ത്,ബേബി പാറക്കൽ,പേരാവൂർ സ്പോർട്സ് ഫൌണ്ടേഷൻ ഭാരവാഹി ഡെന്നിസ് ജോസഫ്,ഹരിതകേരളം മിഷൻ ആർ.പി നിഷാദ് മണത്തണ തുടങ്ങിയവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!