കേളകത്ത് കോളജ് ; സർക്കാർ റിപ്പോര്‍ട്ട് തേടി

Share our post

കേളകം: മലയോരത്ത് കേളകം പഞ്ചായത്തില്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് തുടങ്ങുന്നതിന് പഞ്ചായത്ത് സമര്‍പ്പിച്ച അപേക്ഷയില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സര്‍ക്കാര്‍. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ 13ന് സ്ഥലം സന്ദര്‍ശിക്കും.

കേളകം പഞ്ചായത്തിലെ ചെട്ടിയാംപറമ്പിലാണ് കോളജ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷാണ് സര്‍ക്കാര്‍ കോളജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചത്. ഇതിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!