കണ്ണൂർ ജില്ലാ സീനിയർ അമ്പെയ്ത്ത് മത്സരം; തൊണ്ടിയിൽ സാന്ത്വനം ക്ലബ് ഓവറോൾ ചാമ്പ്യൻമാർ
പേരാവൂർ : കണ്ണൂർ ജില്ലാ സീനിയർ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ തൊണ്ടിയിൽ സാന്ത്വനം സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി. തുടർച്ചയായ പതിനഞ്ചാം വർഷമാണ് സാന്ത്വനം ക്ലബ് ചാമ്പ്യന്മാരാകുന്നത്.എം. അനുരഞ്ജ്, ഋഷിക രാജഗോപാൽ,വി. സോനു,അനാമിക സുരേഷ്, ദശരഥ് രാജഗോപാൽ,എസ്. ശ്രീലക്ഷ്മി എന്നിവർ സ്വർണ്ണ മെഡൽ നേടി.റോബിൻസ് ഷൈജൻ, എം. ജെ.ബിബിൻ,അൽഫോൻസ തോമസ്, യു.അളകനന്ദ,റിയ മാത്യു, റിമൽ മാത്യു എന്നിവർ വെള്ളിമെഡലും വേദിക് മുരളി, ആവന്തിക സുനീഷ്, ശ്രീരുദ്ര വിനോദ്,എം.അനുജിത്, സി.അശ്വതി എന്നിവർ വെങ്കല മെഡലും നേടി. 24 പേർ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാലൻ നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രാജു ജോസഫ്,ആർച്ചറി അസോസിയേഷൻ ജില്ലാ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, അസോസിയേഷൻ ഭാരവാഹികളായ രാജഗോപാൽ, ഏ. ജെ.ജോസ്ബിൻ, രാജേഷ് ഉഴുന്നൻ,രേഷ്മ എന്നിവർ സംസാരിച്ചു.
21ന് കോതമംഗലം എം.എ.കോളേജിലാണ് സംസ്ഥാന ചാമ്പ്യൻഷിപ്പ് നടക്കുക. സി. ആർ. ബാലകൃഷ്ണൻ,സിദ്ധാർഥ് രാജഗോപാൽ എന്നിവരാണ് പരിശീലകർ.
