ആറുവയസ്സുകാരിയെ പീഡിപ്പിച്ചയാൾക്ക് പത്ത് വർഷം തടവ്

Share our post

തളിപ്പറമ്പ് : പീടികമുറിയിൽ വീട്ടുകാരെ കാത്തിരിക്കുകയായിരുന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവ്. വയത്തൂർ തൊട്ടിപ്പാലത്തെ ചേരൂർ ഹൗസിൽ അബ്ദു(71)വിനെയാണ് തളിപ്പറമ്പ് അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ശിക്ഷിച്ചത്.

2017 ഫെബ്രുവരി 17-ന് വൈകീട്ടായിരുന്നു സംഭവം. കടമുറിയുടെ പിൻഭാഗത്തെ വരാന്തയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. രണ്ടു വകുപ്പുകളിലായി മൂന്ന്, ഏഴ് വർഷമാണ് തടവ്.

ശിക്ഷ മുഴുവനായും അനുഭവിക്കണം. ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തിലാണ് കേസന്വേഷിച്ച് കുറ്റപത്രം നൽകിയത്. ഷെറിമോൾ ജോസ് പ്രൊസിക്യൂഷനുവേണ്ടി ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!