പേരാവൂർ ടൗണിന് സമീപം തോട് മണ്ണിട്ട് നികത്തിയതായി പരാതി
പേരാവൂർ: പേരാവൂർ ടൗണിന് സമീപം തോട് മണ്ണിട്ട് നികത്തിയതായി പരാതി. പഞ്ചായത്ത് ഓഫീസിന് നൂറു മീറ്റർ അരികെയാണ് തോട് മണ്ണിട്ട് നികത്തിയത്.
സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് നിന്ന് കുന്നിടിച്ച മണ്ണിട്ടാണ് തോട് നികത്തിയത്.സംഭവമറിഞ്ഞെത്തിയ പഞ്ചായത്തധികൃതർ സ്ഥലമുടമക്ക് സ്റ്റോപ്പ് മേമ്മോ നല്കി.
തോട് പൂർവസ്ഥിതിയിലാക്കാൻ നിർദ്ദേശവും നല്കി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്. പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
