കരുതലും കൈത്താങ്ങും’ തളിപ്പറമ്പ് താലൂക്ക് അദാലത്ത് ശനിയാഴ്ച

Share our post

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവർ നേതൃത്വം നൽകുന്ന ‘കരുതലും കൈത്താങ്ങും’ തളിപ്പറമ്പ് താലൂക്ക് തല പരാതി പരിഹാര അദാലത്ത് മെയ് ആറ് ശനിയാഴ്ച തളിപ്പറമ്പ് മിനി സിവിൽ സ്‌റ്റേഷൻ വളപ്പിൽ നടക്കും.

രാവിലെ പത്തിന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ് വിശിഷ്ടാതിഥിയാവും.
താലൂക്ക് തലത്തിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് കലക്ടറേറ്റിലെയും ബന്ധപ്പെട്ട താലൂക്കിലെയും പരാതിയുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് നടത്തുക. പരാതികൾ ഓൺലൈനായി സ്വീകരിച്ചിട്ടുണ്ട്. അദാലത്തിൽ നേരിട്ടും പരാതി നൽകാം. പയ്യന്നൂർ താലൂക്ക് തല അദാലത്ത് മെയ് എട്ടിന് പയ്യന്നൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നടക്കും.

അദാലത്തിൽ പരിഗണിക്കുന്ന വിഷയങ്ങൾ: ഭൂമി സംബന്ധമായ വിഷയങ്ങൾ (പോക്കുവരവ്, അതിർത്തി നിർണയം, തരംമാറ്റം, അനധികൃത നിർമ്മാണം, ഭൂമി കൈയേറ്റം), സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ, റവന്യൂ റിക്കവറി-വായ്പതിരിച്ചടവിനുള്ള ഇളവുകളും സാവകാശവും, തണ്ണീർത്തട സംരക്ഷണം, ക്ഷേമ പദ്ധതികൾ (വീട്,വസ്തു-ലൈഫ് പദ്ധതി, വിവാഹ/പഠന ധനസഹായം മുതലായവ), പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ (കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക), പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം, തെരുവുനായ സംരക്ഷണം/ശല്യം.

അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതുജല സ്രോതസ്സുകളുടെ സംരക്ഷണവും, കുടിവെള്ളവും, റേഷൻകാർഡ് (എപിഎൽ, ബിപിഎൽ)-ചികിത്സാ ആവശ്യങ്ങൾക്ക്, വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം.

വിവിധ സ്‌കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/അപേക്ഷകൾ, വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ.

ആസ്പത്രികളിലെ മരുന്ന് ക്ഷാമം, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുളള അനുമതി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!