Connect with us

Kannur

പയ്യാവൂരിൽ കർണാടക അതിർത്തിയിൽ സൗരോർജ തൂക്കുവേലിയായി

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: മ​ല​യോ​ര ഗ്രാ​മ​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം ത​ട​യാ​ന്‍ പ​യ്യാ​വൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്റെ ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യി​ല്‍ ഒ​രു​ക്കി​യ തൂ​ക്കു​വേ​ലി (തൂ​ങ്ങി നി​ല്‍ക്കു​ന്ന സൗ​രോ​ർ​ജ വേ​ലി​ക​ള്‍) ശ​നി​യാ​ഴ്ച നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ഉ​ച്ച​ക്ക് 2.30ന് ​ആ​ടാം​പാ​റ​യി​ൽ മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ജീ​വ് ജോ​സ​ഫ് എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​കും. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ പ​ങ്കെ​ടു​ക്കും.

ജി​ല്ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. കാ​ഞ്ഞി​ര​ക്കൊ​ല്ലി ശാ​ന്തി​ന​ഗ​റി​ലെ ആ​ന​പ്പാ​റ മു​ത​ൽ വ​ഞ്ചി​യം വ​രെ ക​ർ​ണാ​ട​ക​യു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന 11 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് 80 ല​ക്ഷം രൂ​പ ചെ​ല​വി​ൽ സൗ​രോ​ർ​ജ തൂ​ക്കു​വേ​ലി​ക​ൾ ഒ​രു​ക്കി​യ​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷ​വും പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 35 ല​ക്ഷ​വും ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ഞ്ചു​ല​ക്ഷ​വും ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ങ്ങു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ തൂ​ക്കു​വേ​ലി​യാ​ണി​ത്.

മൈ​സൂ​രു കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ച്വ​ർ ഫെ​ൻ​സി​ങ് ക​മ്പ​നി​യാ​ണ് വേ​ലി​ക​ൾ നി​ർ​മി​ച്ച​ത്. 14 കി​ലോ​മീ​റ്റ​റാ​ണ് പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ വ​നാ​ർ​ത്തി. ഇ​തി​ൽ 11 കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് തൂ​ക്കു​വേ​ലി ഒ​രു​ക്കി​യ​ത്. മൂ​ന്നു കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്ത് നേ​ര​ത്തെ വ​നം വ​കു​പ്പ് പ​ണി​ത ആ​ന​വേ​ലി​യു​ണ്ട്.

ഒ​ന്ന​ര മാ​സം മു​മ്പ് തൂ​ക്കു​വേ​ലി പൂ​ർ​ത്തി​യാ​ക്കി ചാ​ർ​ജ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് വ​നാ​ർ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന എ​ല്ല കാ​ട്ടാ​ന​ക​ളെ​യും വ​നം വ​കു​പ്പി​ന്റെ സ​ഹാ​യ​ത്തോ​ടെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

തൂ​ക്കു​വേ​ലി​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ചി​ല സാ​മൂ​ഹി​ക​വി​രു​ദ്ധ​ർ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​രീ​ക്ഷ​ണാ​ർ​ഥം വേ​ലി ചാ​ർ​ജ് ചെ​യ്ത​തി​ന്റെ പി​റ്റേ​ന്ന്‌ ചി​ല സ്ഥ​ല​ങ്ങ​ളി​ലെ ക​മ്പി​ക​ൾ മു​റി​ച്ചു​മാ​റ്റി.

വാ​ളു​കൊ​ണ്ട് മ​രം മു​റി​ച്ചും വേ​ലി ത​ക​ർ​ത്ത സം​ഭ​വ​വു​മു​ണ്ടാ​യി. അ​തു​പോ​ലെ ത​ന്നെ ര​ണ്ടു​സ്ഥ​ല​ങ്ങ​ളി​ൽ വേ​ലി​യു​ടെ ക​മ്പി​ക​ൾ കൂ​ട്ടി​ക്കെ​ട്ടി ചാ​ർ​ജ് ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ വേ​ലി സം​ര​ക്ഷി​ക്കാ​ൻ ര​ണ്ടു ജീ​വ​ന​ക്കാ​രെ പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഇ​വ​രു​ടെ സേ​വ​നം തു​ട​ങ്ങി. വേ​ലി സം​ര​ക്ഷി​ക്കു​ന്ന​തി​ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

സാ​ധ്യ​മാ​വു​ന്നി​ട​ത്തെ​ല്ലാം സി.​സി.​ടി.​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സാ​ജു സേ​വ്യ​ർ, നി​ർ​മാ​ണ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട്, ക​ൺ​വീ​ന​ർ ടി.​എം. ജോ​ഷി, വാ​ർ​ഡ് അം​ഗം ഷീ​ന ജോ​ൺ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


Share our post

Kannur

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Published

on

Share our post

കണ്ണൂർ:അതിരൂക്ഷമായ ചൂട് വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും മരണത്തിന് കാരണം ആകാമെന്നും, ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മൃഗ സംരക്ഷണ ഓഫിസർ അറിയിച്ചു.

സൂര്യാഘാതം മൂലമുള്ള കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം. കന്നുകാലികളോ പക്ഷികളോ സൂര്യാഘാതം മൂലം മരണപ്പെട്ടാൽ വെറ്ററിനറി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയതിന് ശേഷം മാത്രമേ ജഡം മറവു ചെയ്യാവൂ.

രാവിലെ 10ന് ശേഷം വൈകിട്ട് 4 വരെ മൃഗങ്ങളെ വെയിലത്ത് കെട്ടരുത്. തൊഴുത്തിൽ സദാസമയവും കുടിവെള്ളം ലഭ്യമാക്കണം. പോഷക സമ്പുഷ്ടമായ തീറ്റ നൽകണം. ‌ധാതുലവണ മിശ്രിതം, വിറ്റമിൻ ടോണിക്കുകൾ എന്നിവ തീറ്റയിൽ ഉൾപ്പെടുത്തണം.

തൊഴുത്തിൽ വായു സഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിൽ ഫാൻ സജ്ജീകരിക്കുന്നതും മേൽക്കൂരക്ക് മുകളിൽ ഓല വിരിക്കുന്നതും നല്ലതാണ്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെ സേവനം തേടണം.

അമിതമായ കിതപ്പ്, ശ്വാസ തടസ്സം, വിറയൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ മൃഗാശുപത്രിയിൽ റിപ്പോർട്ട് ചെയ്യണമെന്നും അറിയിപ്പിൽ പറഞ്ഞു.


Share our post
Continue Reading

Kannur

സെയ്ന്റ് മൈക്കിൾസ് സ്കൂളിൽ പെൺകുട്ടികൾക്കും അപേക്ഷിക്കാം

Published

on

Share our post

കണ്ണൂർ: ആൺകുട്ടികൾക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന കണ്ണൂർ സെയ്ന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ വർഷം പെൺകുട്ടികൾക്കും അപേക്ഷിക്കാം.

നിലവിൽ ഒന്നാം ക്ലാസിലേക്കും പ്ലസ് വണ്ണിലേക്കുമാണ് പ്രവേശനം നൽകുന്നത്.

പ്ലസ് വൺ കോഴ്സിലേക്ക് ഏകജാലകം വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ബയോളജി സയൻസ്, കംപ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ മൂന്ന് വിഷയങ്ങളാണ് ഉള്ളത്.


Share our post
Continue Reading

Breaking News

പ്രണയപ്പകയില്‍ അരുംകൊല; പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തവും പത്ത് വര്‍ഷം തടവും

Published

on

Share our post

കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ (25)-യെ വീട്ടിൽക്കയറി കഴുത്തറത്ത് കൊന്ന സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം. ഇതിനുപുറമേ പത്തുവർഷം തടവും പ്രതിക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തിനെ (28) ആണ് തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജഡ്‌ജി എ.വി മൃദുല ശിക്ഷിച്ചത്.

കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് പത്ത് വർഷം തടവും അനുഭവിക്കണം. ഇതിനൊപ്പം രണ്ട് ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ശനിയാഴ്ച കണ്ടെത്തിയിരുന്നു. 302, 449 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്.

2022 ഒക്ടോബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. ഖത്തറിൽ ജോലി ചെയ്‌തിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്‌ണുപ്രിയ. കഴുത്തിന് ആഴത്തിൽ മുറിവേറ്റ നിലയിലാണ് വിഷ്‌ണുപ്രിയയെ കണ്ടത്. ഇരുകൈകൾക്കും വെട്ടേൽക്കുകയും ചെയ്തിരുന്നു. ദേഹത്ത് 29 മുറിവുകളാണുണ്ടായിരുന്നത്. പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു വിഷ്ണുപ്രിയ.

കൊലപാതകം നടക്കുന്നതിൻ്റെ ആറുദിവസം മുൻപ് വിഷ്‌ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തു തന്നെയായിരുന്നു അച്ഛമ്മയുടെ വീട്. ബന്ധുക്കളൊക്കെ അവിടെയായിരുന്നു. മരണവീട്ടിൽനിന്ന് ബന്ധുവായ യുവതി, വിഷ്‌ണുപ്രിയയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. നിലവിളികേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുകയായിരുന്നു. പ്രതി ശ്യാംജിത്ത് വീട്ടിലെത്തിയതും കൊലപാതകം നടത്തിയതും ആരും അറിഞ്ഞില്ല.

വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുൻപ് ഇവർ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി മാനന്തേരിയിലെ സ്വന്തം വീട്ടിലെത്തുകയും ചെയ്‌തിരുന്നു. ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് പിന്തുടർന്നെത്തിയാണ് അറസ്റ്റ് ചെയ്‌തത്‌. വിപിന, വിസ്‌മയ, അരുൺ എന്നിവരാണ് വിഷ്‌ണുപ്രിയയുടെ സഹോദരങ്ങൾ.


Share our post
Continue Reading

PERAVOOR2 hours ago

പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്

Kerala2 hours ago

നാടൻപാട്ട് കലാകാരൻ രതീഷ് തിരുവരംഗൻ വാഹനാപകടത്തിൽ മരിച്ചു

Kerala2 hours ago

കോഴിക്കോട് ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ച് രോഗി വെന്തുമരിച്ചു

India2 hours ago

ബിഹാർ മുൻ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി അന്തരിച്ചു

India14 hours ago

സി.ബി.എസ്.ഇ പത്ത്, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകള്‍ ജൂലൈ 15 മുതൽ

Kerala15 hours ago

കുട്ടിയെക്കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം: വാഹനത്തിന്റെ ആർ.സി സസ്പെൻഡ് ചെയ്തു; 35,000 രൂപ പിഴയും

Kerala15 hours ago

ഗുരുവായൂരില്‍ ദര്‍ശനത്തിന് നിയന്ത്രണം

Kannur15 hours ago

കന്നുകാലികളുടെ നഷ്ടം റിപ്പോർട്ട് ചെയ്യണം

Kerala16 hours ago

വടകരയിലെ വിവാദ സ്‌ക്രീന്‍ഷോട്ട്: ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള റൂറല്‍ എസ്.പിക്ക് പരാതിനല്‍കി

Kerala16 hours ago

വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി, കബളിപ്പിച്ചെന്ന് നവവധുവിന്റെ പരാതി; കേസ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

PERAVOOR11 months ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur9 months ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur12 months ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News2 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR5 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!