കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
കോളയാട് : മേനച്ചോടിയിൽ അമ്മക്കും രണ്ട് മക്കൾക്കും വെട്ടേറ്റു. സാരമായി പരിക്കേറ്റ മേനച്ചോടി വെള്ളുവ വീട്ടിൽ ശൈലജ(48), മക്കളായ അഭിജിത്(23), അഭിരാമി(18) എന്നിവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണാസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ശൈലജക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്.ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.ശൈലജയുടെ ഭർത്താവ് പ്രഭാകരനും അക്രമത്തിൽ നിസാര പരിക്കേറ്റു.
പ്രദേശവാസിയായ നമ്പിക്കണ്ടി രാജൻ (50)എന്നയാളാണ് മൂവരെയും വെട്ടിപ്പരിക്കേല്പിച്ചത്.വഴിത്തർക്കമാണ് അക്രമണത്തിന് പിന്നിലെന്നാണ് വിവരം.