ജനാധിപത്യവും മുഗൾചരിത്രവും കമ്യൂണിസവും ഒഴിവാക്കി; സിലബസ് പരിഷ്കരണവുമായി എൻ.സി.ഇ.ആർ.ടി
ന്യൂദൽഹി: മുഗൾ ചരിത്രവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങൾ ഒഴിവാക്കിഎൻ.സി.ഇ.ആർ.ടി. പ്ലസ്ടു ക്ലാസുകളിലെ പുസ്തകങ്ങളിൽ നിന്നാണ് സിലബസ് പരിഷ്കരണത്തിന്റെ ഭാഗമായി പാഠഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നത്.
ചരിത്ര പുസ്തകങ്ങളിൽ നിന്ന് കിങ്സ് ആൻഡ്ക്രോണിക്കിൾസ്’, മുഗൾ കോർട്ട്സ് തുടങ്ങിയ പാഠങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
ഇതു കൂടാതെ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി പുസ്തകങ്ങളിലും പരിഷ്കരണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 12ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ്പുസ്തകവും പരിഷ്കരിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്പാർട്ടികളുടെ രാജ്യത്തെ വളർച്ചയുമായി ബന്ധപ്പെട്ട ‘റൈസ് ഓഫ് പോപ്പുലർ മൂവ്മെന്റ്സ് ‘ എന്ന പാഠവും ‘ഇറ ഓഫ് വൺ പാർട്ടി ഡോമിനൻസ്’ എന്ന പാഠവും പരിഷ്കരണത്തിന്റെ ഭാഗമായി സിലബസിന് പുറത്തു പോയി.
അമേരിക്കൻ ഹെജിമണി ഇൻ വേൾഡ്’, ദി കോൾഡ്വാർ ഇറ’ എന്നീ പാഠങ്ങളും സിലബസിൽ നിന്ന് പുറത്തായവയിൽ ഉൾപ്പെടുന്നു .10, 11 ക്ലാസുകളിലെ പുസ്തകങ്ങളിലും സമാനമായ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട്.
10ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽ നിന്ന് ‘ഡെമോക്രസി ആൻഡ്ഡൈവേഴ്സിറ്റി, പോപ്പുലർ സ്ട്ര ഗിൾസ് ആൻഡ്മൂവ്മെന്റ്സ് എന്നീ പാഠങ്ങളും 11ാം ക്ലാസിലെ ചരിത്ര പുസ്തകത്തിൽ നിന്ന് സെൻട്രൽ ഇസ്ലാമിക് ലാൻഡ്സ്, കൺഫ്രണ്ടേഷൻ ഓഫ് കൾച്ചേഴ്സ് എന്നീ ഭാഗങ്ങളുമാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്. 2023-24 അധ്യയന വർഷത്തിൽ സിലബസ് പ്രാബല്യത്തിൽ വരുമെന്നാണ് എൻ.സി.ഇ.ആർ.ടി അറിയിച്ചിരിക്കുന്നത്.
സിലബസ് പരിഷ്കരണത്തിന് നിരവധിയായ കാരണങ്ങളുണ്ടെന്നാണ് എൻ.സി.ഇ.ആർ.ടി പറയുന്നത്. ഒരേ ക്ലാസിലെ തന്നെ മറ്റ് പാഠ്യവിഷയങ്ങളിൽ സമാന സ്വഭാവമുള്ള പാഠങ്ങൾ വരുന്നതും , താഴ്ന്ന ക്ലാസുകളിലോ ഉയർന്ന ക്ലാസുകളിലോ ഇതേ വിഷയങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുന്നതു കൊണ്ടോ ആണ് ഇപ്പോൾ ഈ ഒഴിവാക്കൽ നടത്തിയിരിക്കുന്നതെന്നാണ് എൻ.സി.ഇ.ആർ.ടിയുടെ വിശദീകരണം.
