പേരാവൂരിൽ മൊബൈൽഷോപ്പ് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം

Share our post

പേരാവൂർ: ഇരിട്ടി റോഡിലെ മൊബൈൽ പാർക്ക് സെയിൽസ് ആൻഡ് സർവീസ് സ്ഥാപനം കത്തിനശിച്ച് ലക്ഷങ്ങളുടെ നാശം.കടയിലെ ഫർണിച്ചറുകളടക്കം മുഴുവനും കത്തി ചാമ്പലായി.വില്പനക്ക് വെച്ചതും റിപ്പയറിംഗിന് ഉപഭോക്താക്കൾ നല്കിയതുമടക്കം നിരവധി മൊബൈൽ ഫോണുകൾ കത്തിനശിച്ചു.

മൊബൈൽ ഫോൺ ആക്‌സസറീസ്,ഇലക്ട്രിക്ക് ഉപകരണങ്ങൾ,മൊബൈൽ ഫോൺ സർവീസ് ഉപകരണങ്ങൾ തുടങ്ങിയവയും കത്തി ചാരമായി.അഗ്നിരക്ഷാസേനയെത്തി തീപടരുന്നത് ഒഴിവാക്കിയതിനാൽ സമീപത്തെ സ്ഥാപനങ്ങളിൽ നാശം സംഭവിച്ചിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവം.

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,ഏകോപന സമിതി പേരാവൂർ യൂണിറ്റ്പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ,യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീർ,സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി.പദ്മനാഭൻ,പേരാവൂർ ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ,വിവിധ വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ സ്ഥലത്തെത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഒരു ലക്ഷം രൂപയുടെ ചെക്ക് സ്ഥാപനയുടമ അബ്ദുൾ ലത്തീഫിന് കൈമാറി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!