ചെറുകുന്ന് : ആയിരംതെങ്ങിലെ ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം ഇന്നു മുതൽ 5 വരെ പെരുങ്കളിയാട്ടം നടക്കും. പുനർനിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണു പുനഃപ്രതിഷ്ഠ നടത്തിയത്.
ഇന്ന് 4ന് അന്നപൂർണേശ്വരി ക്ഷേത്ര പരിസരത്തു നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് 7ന് സംസ്കാരിക സമ്മേളനം, രാത്രി 9ന് കരാല നാടകം. 10ന് മാഞ്ഞാളിയമ്മ, മലങ്കിടാരൻ തെയ്യം കെട്ടിയാടും. മാർച്ച് ഒന്നിന് വൈകിട്ട് 7ന് ആചാര്യ സംഗമം, ആധ്യാത്മിക പ്രഭാഷണം, നീലേശ്വരം അങ്കക്കളരി വേട്ടക്കൊരുമകൻ കൊട്ടാരം, പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പൂരക്കളി സമിതിയുടെയും പൂരക്കളി. രാത്രി 10നു ധർമ ദൈവങ്ങളുടെ തെയ്യവും ഉണ്ടായിരിക്കും.
2ന് രാത്രി 7 മുതൽ ദേശവാസികളുടെ മെഗാ തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി നൃത്തസന്ധ്യ, 10ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, പുലി കണ്ടൻ വെള്ളാട്ടം, ധർമ ദൈവങ്ങളുടെ തെയ്യം, പുലിയൂർ കണ്ണൻ, പുലി കണ്ടൻ തെയ്യം എന്നിവ കെട്ടിയാടും. 3ന് പുലർച്ചെ 5ന് വയലാട്ടം, രാത്രി 8ന് ഗാനമേള. തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യം കെട്ടിയാടും.ചെറുകുന്ന് ∙
ആയിരംതെങ്ങിലെ ആഴിതീരം തങ്ങി ചാമുണ്ഡേശ്വരി ക്ഷേത്രത്തിൽ 17 വർഷങ്ങൾക്കു ശേഷം ഇന്നു മുതൽ 5 വരെ പെരുങ്കളിയാട്ടം നടക്കും. പുനർനിർമാണം പൂർത്തിയായ ക്ഷേത്രത്തിൽ തന്ത്രി കാട്ടുമാടം ഇളയിടത്ത് ഈശാനൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണു പുനഃപ്രതിഷ്ഠ നടത്തിയത്.
ഇന്ന് 4ന് അന്നപൂർണേശ്വരി ക്ഷേത്ര പരിസരത്തു നിന്നു കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. തുടർന്ന് 7ന് സംസ്കാരിക സമ്മേളനം, രാത്രി 9ന് കരാല നാടകം. 10ന് മാഞ്ഞാളിയമ്മ, മലങ്കിടാരൻ തെയ്യം കെട്ടിയാടും. മാർച്ച് ഒന്നിന് വൈകിട്ട് 7ന് ആചാര്യ സംഗമം, ആധ്യാത്മിക പ്രഭാഷണം, നീലേശ്വരം അങ്കക്കളരി വേട്ടക്കൊരുമകൻ കൊട്ടാരം, പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം പൂരക്കളി സമിതിയുടെയും പൂരക്കളി. രാത്രി 10നു ധർമ ദൈവങ്ങളുടെ തെയ്യവും ഉണ്ടായിരിക്കും.
4ന് പുലർച്ചെ 5ന് വയലാട്ടം. രാത്രി 8ന് ചാമുണ്ഡേശ്വരി തോറ്റം. 10ന് താവം ഗ്രാമവേദിയുടെ നാട്ടറിവ് പാട്ടുകൾ, 5നു പുലർച്ചെ 5ന് കക്കറ ഭഗവതി, 8ന് വിഷ്ണു മൂർത്തി, 9നു ശ്രീഭൂതം, ഗുളികൻ, വലിയ തമ്പുരാട്ടി, ചെറിയ തമ്പുരാട്ടി, 10ന് ചാമുണ്ഡേശ്വരി, പട്ടക്കാരൻ, കാവൽക്കാരൻ, തുടങ്ങി 39 തെയ്യക്കോലങ്ങൾ കെട്ടിയാടും. ഉച്ചയ്ക്ക് 2 ന് വയലാട്ടം, ഹവിസ് കയ്യേൽക്കൽ എന്നിവ നടക്കും.
2ന് രാത്രി 7 മുതൽ ദേശവാസികളുടെ മെഗാ തിരുവാതിര, കൈകൊട്ടിക്കളി, കോൽക്കളി നൃത്തസന്ധ്യ, 10ന് പുലിയൂർ കണ്ണൻ വെള്ളാട്ടം, പുലി കണ്ടൻ വെള്ളാട്ടം, ധർമ ദൈവങ്ങളുടെ തെയ്യം, പുലിയൂർ കണ്ണൻ, പുലി കണ്ടൻ തെയ്യം എന്നിവ കെട്ടിയാടും. 3ന് പുലർച്ചെ 5ന് വയലാട്ടം, രാത്രി 8ന് ഗാനമേള. തുടർന്ന് ഊർപ്പഴശ്ശി, വേട്ടക്കൊരുമകൻ തെയ്യം കെട്ടിയാടും.