ചെറുപുഴ അയ്യപ്പക്ഷേത്രത്തിൽ ഉത്സവം തുടങ്ങി
ചെറുപുഴ: എട്ട് ദിവസം നീണ്ടു നിൽക്കുന്നെ ചെറുപുഴ അയ്യപ്പക്ഷേത്രം ഉത്സവത്തിനു തുടക്കമായി. മുന്നോടിയായി ഇന്നലെ രാവിലെ ക്ഷേത്രംതന്ത്രി മണിയറ പെരിങ്ങോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം നടന്നു. കലവറ നിറയ്ക്കൽ ഘോഷയാത്ര നടത്തി. ആദ്യകാല ക്ഷേത്രം പ്രവർത്തകരെ മുൻ ശബരിമല മേൽശാന്തി പെരികമന ശങ്കരനാരായണൻ നമ്പൂതിരി ആദരിച്ചു
ഉച്ചയ്ക്ക് അന്നദാന ചടങ്ങു നടത്തി. തുടർന്നു അക്ഷരശ്ലോകസദസ്, ഭജനാമൃതം, കൊടിയേറ്റ്, പെരുങ്കുടൽ ഏരിയാ കാഴ്ച എന്നിവ നടന്നു. ഇന്ന് രാവിലെ വിവിധ പൂജകൾക്ക് ശേഷം ഉച്ചയ്ക്ക് 12ന് അന്നദാനം, 2.30ന് അക്ഷരശ്ലോകസദസ്, വൈകിട്ട് 6.30ന് ദീപാരാധന, തായമ്പക, രാത്രി 7.30ന് അത്താഴ പൂജ, ശ്രീഭൂതബലി, 8.15ന് തിടമ്പുനൃത്തം, 9.30ന് കലാസന്ധ്യ, മെഗാ തീരുവാതിര, കൈകൊട്ടിക്കളി, നൃത്ത്യനൃതൃങ്ങൾ എന്നി നടക്കും.
ചെറുപുഴ അയ്യപ്പ ക്ഷേത്രം ഉത്സവത്തിന്റെ ഭാഗമായി ആദ്യകാല ക്ഷേത്രം പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് മുൻ ശബരിമല മേൽശാന്തി പെരികമന ശങ്കരനാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് എസ്.കുമരേശൻ അധ്യക്ഷനായി. മേൽശാന്തിമാരായ മണിയറ പെരിങ്ങോട്ടില്ലത്ത് ശങ്കരൻ നമ്പൂതിരി, മണിയറ പെരിങ്ങോട്ടില്ലത്ത് പത്മനാഭൻ നമ്പൂതിരി, ക്ഷേത്രം വൈസ് പ്രസിഡന്റ് സി.ദാമോദരൻ, സെക്രട്ടറി സി.എം.രഘു, ജോ.സെക്രട്ടറി പി.എം.വാസുദേവൻ, ട്രഷർ കെ.കെ.ശശിന്ദ്രൻ, പലേരി മോഹനൻ എന്നിവർ പ്രസംഗിച്ചു.
