അനയ്‌യും കുടുംബവും അടച്ചുറപ്പുള്ള വീട്ടിലേക്ക്

Share our post

മയ്യിൽ: ‘കുട്ടിക്കൊരു വീടൊ’രുക്കുന്നതിനായി അധ്യാപകർ കൈകോർത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ സന്തോഷത്തിലാണ്‌ അനയ്‌യും കുടുംബവും. കെ.എസ്ടി.എ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്‌ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂർ എ.എൽ.പി സ്കൂൾ വിദ്യാർഥിയുമായ അനയ്‌യ്ക്ക്‌ വീട് നിർമിച്ചുനൽകിയത്.

പെരുവങ്ങൂർ ലക്ഷംവീട്ടിലെ താമസയോഗ്യമല്ലാത്ത വീട് ഉപേക്ഷിച്ച് വാടകവീട്ടിൽ താമസിക്കുന്നതിനിടെയാണ് അധ്യാപകർ പുതുവർഷസമ്മാനവുമായെത്തുന്നത്‌.കെഎസ്ടിഎ അംഗങ്ങളായ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തത്തോടെ പത്തര ലക്ഷം രൂപ ചെലവിലാണ് വീടിന്റെ നിർമാണം പൂർത്തിയാക്കിയത്. താക്കോൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ കുടുംബത്തിന് കൈമാറി.

കെ.എസ്ടി.എ ജില്ലാ പ്രസിഡന്റ് ഇ കെ വിനോദൻ അധ്യക്ഷനായി. കെ. സി ഹരികൃഷ്ണൻ, കെ .ചന്ദ്രൻ, സി. സി വിനോദ് കുമാർ, എ.കെ ബീന, കെ. സി മഹേഷ്, കെ.ശശീന്ദ്രൻ, എം .സി ശ്രീധരൻ, എം .സി ഷീല, കെ .രഞ്ജിത്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എൻ .അനിൽകുമാർ സ്വാഗതവും ജനറൽ കൺവീനർ കെ. സി സുനിൽ നന്ദിയും പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!