പേരാവൂരിലെ ആദ്യകാല പത്ര പ്രവർത്തകൻ ടി.ജി. പണിക്കർ അന്തരിച്ചു

Share our post

മുഴക്കുന്ന് : തളിപ്പൊയിൽ വർണികയിൽ ടി. ഗോവിന്ദപണിക്കര്‍ ((ടി.ജി.പണിക്കർ/86 ) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വടകര സഹകരണ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തില്ലങ്കേരി ലോക്കല്‍കമ്മിറ്റി അംഗമായിരുന്നു. 1955ൽ മണത്തണ മുഴക്കുന്ന് വില്ലേജ് വളണ്ടിയർ കോർ അംഗമായിരുന്നു. ഇരിട്ടി റൂറല്‍ബാങ്ക് ജീവനക്കാരനായിരുന്ന ടി.ജി. പണിക്കര്‍ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂനിയൻ ഏരിയ ഭാരവാഹിയും ജില്ലാ കമ്മിറ്റിയംഗവുമായിരുന്നു. 

ദേശാഭിമാനി പേരാവൂർ ഏരിയ ലേഖകൻ, സ്റ്റഡി സർക്കിൾ അംഗം, മുഴക്കുന്ന് ഗ്രാമീണ വായനശാല സെക്രട്ടറി, സി.പി.എം മുഴക്കുന്ന് ബ്രാഞ്ച് അംഗം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം, സീനിയർ സിറ്റിസൺ ഫോറം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ: ലീല. മക്കള്‍ : ടി.പി സുധാകരന്‍ (നവകേരളം കര്‍മ്മ പദ്ധതിയുടെ സംസ്ഥാന കണ്‍സെല്‍ട്ടന്റ്, ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി), ദിനമണി, രാജേഷ് (ആര്‍ട്ടിസ്റ്റ് ), പരേതനായ രാധാകൃഷ്ണന്‍, മരുമക്കള്‍. റോജ, ബീന, വല്‍സന്‍, ദിവ്യ. 

മൃതദേഹം കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ട് നല്കും. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!