ഏലപ്പീടികയിൽ വനമഹോത്സവം
ഏലപ്പിടിക : കൊട്ടിയൂർ ഫോറസ്റ്റ് റെയ്ഞ്ചിൻ്റെ ആഭിമുഖ്യത്തിൽ ഏലപ്പീടികയിൽ വനമഹോൽസവം നടത്തി. കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ജിമ്മി അബ്രാഹം ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ഓഫീസർ സുധീർ നെരോത്ത് അധ്യക്ഷത വഹിച്ചു. ഏലപ്പീടിക വന സംരക്ഷണ സമിതി പ്രസിഡന്റ് ഒ. ഏ. ജോബ് മുഖ്യാതിഥിയായി. ഫോറസ്റ്റർ കെ. സുധാകരൻ, ഗാർഡ് കെ.വി. ഷിജിൻ, അൽഫോൻസ കടവത്ത് പറമ്പിൽ, പ്രമീള സുരേന്ദ്രൻ, ചന്ദ്രിക ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു. വന മഹോൽസവത്തിൻ്റെ ഭാഗമായിഏലപ്പീടിക – കാടൻമല റോഡിൻ്റെ വശങ്ങളിൽ വൃക്ഷ തൈകൾ വച്ച് പിടിപ്പിച്ചു.
