കേരള സർവകലാശാലയിൽ ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും യു.ഐ.ടി., ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദ പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
ബി.എ. മ്യൂസിക്, ബി.പി.എ. എന്നീ കോഴ്‌സുകൾക്കും ഏകജാലക പോർട്ടൽ വഴി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ സമയത്ത് നൽകുന്ന മൊബൈൽ ഫോൺ നമ്പർ പ്രവേശന നടപടികൾ അവസാനിക്കുന്നത് വരെ മാറ്റരുത്.
സ്പോർട്സ് ക്വാട്ടയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷയിലെ സ്‌പോർട്‌സ് കോളത്തിന് നേരെ ‘യെസ്’ എന്ന് രേഖപ്പെടുത്തണം. സ്‌പോർട്‌സ് ഇനം, ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തതിനു ശേഷം സ്പോർട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ സ്‌കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
ഓൺലൈൻ രജിസ്‌ട്രേഷനിൽ നൽകിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു.
ഹെൽപ്പ് ലൈൻ- 8281883052, 8281883053, 8281883052 (വാട്‌സാപ്പ്). ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് പ്രവേശന സമയത്ത് അതത് കോളേജുകളിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ https://admissions.keralauniversity.ac.in എന്ന വെബ്‌സൈറ്റിൽ.
