എല്ലാ ബാങ്ക് എ.ടി.എമ്മുകളിലും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ ലഭ്യമാകും: ആര്‍.ബി.ഐ
ന്യൂഡല്‍ഹി: ഇനിമുതല്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളിലെ എല്ലാ എ.ടി.എമ്മുകളിലും കാര്‍ഡ് രഹിത പണം പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാകും.ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റിയിലാണ് ഇക്കാര്യം തീരുമാനമായത്.
യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്, അല്ലെങ്കിൽ യു.പി.ഐ. ഉപയോഗിച്ച് എല്ലാ ബാങ്കുകളിലും എ.ടി.എം നെറ്റ്‌വര്‍ക്കുകളിലും കാര്‍ഡ്‌ലെസ് ക്യാഷ് പിന്‍വലിക്കല്‍ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നതെന്ന് ദാസ് പറഞ്ഞു. നിലവില്‍, എ.ടി.എമ്മുകള്‍ വഴി കാര്‍ഡ് ഇല്ലാതെ പണം പിന്‍വലിക്കാനുള്ള സൗകര്യം ചില ബാങ്കുകളില്‍ മാത്രമാണുള്ളത്. ഇനി മുതൽ ഇന്ത്യയിലുള്ള എല്ലാ ബാങ്കുകളുടെയും എ.ടി.എമ്മുകളില്‍ നിന്നും ലഭ്യമാവും. പണമിടപാടുകള്‍ എളുപ്പമാക്കുന്നതിന് പുറമേ, അത്തരം ഇടപാടുകള്‍ക്ക് ഫിസിക്കല്‍ കാര്‍ഡുകളുടെ അഭാവം കാര്‍ഡ് സ്കിമ്മിംഗ്, കാര്‍ഡ് ക്ലോണിംഗ് മുതലായ തട്ടിപ്പുകള്‍ തടയാനും സഹായിക്കുമെന്നാണ് ആര്‍.ബി.ഐ കരുതുന്നത്.