ഓര്‍ഗണ്‍ പഠിക്കാനെത്തിയ 16-കാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം തടവ്
കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സംഗീത അധ്യാപകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. ഉദയഗിരി കാര്‍ത്തികപുരം അട്ടേങ്ങാട്ടില്‍ ജിജി ജേക്കബി(43)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജി സി. മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് രണ്ടുവര്‍ഷം കൂടി തടവും വിധിച്ചിട്ടുണ്ട്.
ആലക്കോട് സ്‌റ്റേഷനിലെ അന്നത്തെ ഇന്‍സ്‌പെക്ടറായിരുന്ന പി.കെ. സുധാകരനാണ് കേസില്‍ അന്വേഷണം നടത്തിയത്. വിചാരണയ്ക്കിടെ 15 സാക്ഷികളെ വിസ്തരിച്ചു. 18 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി.