കണ്ണൂരിൽ വിഷു – റംസാൻ ഖാദിമേള ഇന്ന് തുടങ്ങും

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ സംസ്ഥാനതല വിഷു–റംസാൻ ഖാദിമേള മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ബുധൻ പകൽ 2.30ന് നടക്കുന്ന ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനാവും. കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങളായ കൂവപ്പൊടി, ബേബി ഫുഡ്, ഹെയർ ഓയിൽ, ബോഡി മസാജ് ഓയിൽ എന്നിവ മന്ത്രി വിപണിയിലിറക്കും.
പയ്യന്നൂർ ഖാദി കേന്ദ്രത്തിന്റെ പുതിയ ഡിസൈനിലുള്ള വസ്ത്രങ്ങളുടെ വിൽപ്പന ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജൻ നിർവഹിക്കും. ആദ്യ വിൽപ്പന കലക്ടർ എസ്. ചന്ദ്രശേഖർ നിർവഹിക്കും. മേളയിൽ ഖാദിക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും.