കണ്ണൂരിൽ വാല്വേഷൻ അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ : സിറ്റി റോഡ് വിഭാഗം പദ്ധതിയിൽ ഏറ്റെടുക്കുന്ന കെട്ടിടങ്ങളുടെ മൂല്യം നിർണയിക്കുന്നതിന് വാല്വേഷൻ അസിസ്റ്റന്റ് തസ്തികയിൽ താത്‌കാലിക നിയമനം നടത്തുന്നു. എസ്റ്റിമേറ്റിലും ഓട്ടോകാഡിലുമുള്ള പ്രാവീണ്യമാണ് യോഗ്യത. ഏപ്രിൽ 13-നകം കെ.ആർ.എഫ്.ബിയുടെ ഒറ്റത്തെങ്ങ് മുത്തപ്പൻ ക്ഷേത്രത്തിന് സമീപമുള്ള ഓഫീസിലോ krfbkannur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കണം. ഫോൺ: 0497 2931340.