സെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസും സിലബസും എൽ.ബി.എസ്. സെന്ററിന്റെ വെബ്‌സൈറ്റിൽ. ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത.
പരീക്ഷയ്ക്ക് ഓൺലൈനായി 20 വരെ രജിസ്റ്റർ ചെയ്യാം. ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽ ആയിരം രൂപയും എസ്.സി./ എസ്.ടി./ പി.ഡബ്ല്യു.ഡി. എന്നീ വിഭാഗങ്ങളിൽ 500 രൂപയുമാണ് ഫീസ്. ഇത് ഓൺലൈൻ ആയി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in