മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട് : കേരളത്തില്‍ നാളെ (ഞായറാഴ്ച) റംസാന്‍ വ്രതാരംഭം. മലപ്പുറം പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചിലും തമിഴ്‌നാട് പുതുപ്പേട്ടയിലും മാസപ്പിറവി കണ്ടു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാളയം ഇമാം വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.
ഉത്തരേന്ത്യയിലും ഞായറാഴ്ചയാണ് റംസാന്‍ വ്രതം തുടങ്ങുന്നത്. ഒമാന്‍ ഒഴികേയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ശനിയാഴ്ച വ്രതം ആരംഭിച്ചിരുന്നു. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെള്ളിയാഴ്ച ശഅബാന്‍ 29 പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച വ്രതം ആരംഭിച്ചത്. ഒമാനില്‍ ഞായറാഴ്ചയാണ് വ്രതം തുടങ്ങുക.