പേരാവൂർ താലൂക്കാസ്പത്രി വികസനം; എം.എൽ.എ.യുമായി പേരാവൂർ ഫോറം കൂടിക്കാഴ്ച നടത്തി

പേരാവൂർ : താലൂക്കാസ്പത്രി വികസനം അനിശ്ചിതമായി നീണ്ടുപോകുന്നതിൽ പ്രതിഷേധിച്ച് പേരാവൂർ ഫോറം ഭാരവാഹികൾ സണ്ണി ജോസഫ് എം.എൽ.എയുമായി കൂടിക്കാഴ്ച നടത്തി. പ്രശ്നം തീർക്കാനാവശ്യമായ നടപടികൾ സത്വരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എക്ക് നിവേദനം കൊടുത്തു. ഫോറം മെമ്പർമാരായ സന്തോഷ് പാമ്പാറ, ബേബി കുര്യൻ, അബി ജോൺ എന്നിവരടങ്ങുന്ന സംഘമാണ് എം.എൽ.എ.യെ കണ്ട് നിവേദനം നൽകിയത്.
അതേസമയം, ആസ്പത്രി വികസനം തടസപ്പെടുത്തുന്നവർക്കെതിരെ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് പേരാവൂർ ഫോറം അംഗങ്ങൾ പറഞ്ഞു.