ഈരായിക്കൊല്ലി: ശ്രീ മുത്തപ്പന് മടപ്പുര തിറയുത്സവം ഫെബ്രുവരി ആറു മുതൽ പത്ത് വരെ നടക്കും. ആറിന് വൈകിട്ട് ആറു മണിക്ക് കൊടിയേറ്റം, ഏഴിന് വൈകിട്ട് പാലയാട്ടുകരിയില്‍ നിന്ന് ആരംഭിക്കുന്ന കലവറ നിറക്കല്‍ ഘോഷയാത്ര,സാംസ്കാരിക സമ്മേളനം, കുട്ടികളുടെ...
കണ്ണൂർ: തീവണ്ടി പുറപ്പെട്ടപ്പോൾ ഓടിക്കയറാൻ ശ്രമിച്ച യാത്രക്കാരായ സ്ത്രീയും പുരുഷനും പിടിവിട്ട് വീണു.പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ കുടുങ്ങുന്നതിന് മുൻപ് ഓടിക്കൂടിയ ജനങ്ങളുടെ സഹായത്താൽ രക്ഷപ്പെട്ടു. ഗാർഡിന്റെ നിർദേശത്തെ തുടർന്ന് ലോക്കോപൈലറ്റ് വണ്ടി നിർത്തിയതും തുണയായി.ബുധനാഴ്ച രാത്രി...
ചെന്നൈ: വയനാട്ടിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളിൽ റോഡ്ഷോകൾ. കേന്ദ്ര വിനോദസഞ്ചാര വകുപ്പും വയനാട് ടൂറിസം ഓർഗനൈസേഷനും(ഡബ്ല്യു.ടി.ഒ.) സംയുക്തമായി ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിലാണ് റോഡ്ഷോ നടത്തുന്നത്. ഹൈദാബാദിലും ചെന്നൈയിലും കഴിഞ്ഞ ദിവസങ്ങളിൽ...
സുൽത്താൻബത്തേരി: ജില്ലയിലെ അഞ്ച് സഹകരണബാങ്കുകളിൽ നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ സഹകരണവകുപ്പ്. ചില സർവീസ് സഹകരണബാങ്കുകൾ കേന്ദ്രീകരിച്ച് നിയമനത്തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങളെത്തുടർന്നാണ് നടപടി.ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യക്ക് പിന്നാലെ നിയമനത്തട്ടിപ്പുമായി...
തിരുവനന്തപുരം: ബിയർ-വൈൻ പാർലറുകൾക്കും ബാറുകൾക്കും ഇളവ് ലഭിക്കാൻ പാകത്തിൽ 74 വിനോദസഞ്ചാരകേന്ദ്രങ്ങൾക്കുകൂടി അംഗീകാരം നൽകി സർക്കാർ ഉത്തരവിറക്കി. കോവളം ഉൾപ്പെടെ നിലവിലുള്ള 14 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പുറമേയാണിത്. വിനോദസഞ്ചാരവകുപ്പ് മുൻകൈയെടുത്താണ് പുതിയപട്ടിക ഇറക്കിയത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ...
തിരുവനന്തപുരം : 249 കായിക താരങ്ങള്‍ക്ക് നിയമനം നൽകി സർക്കാർ ഉത്തരവിറക്കി. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിനാണ് മന്ത്രിസഭാ...
മട്ടന്നൂർ : മാലൂരിൽ അമ്മയും മകനും മരിച്ച സംഭവത്തിൽ അമ്മയുടേത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അറുപത്തെട്ടുകാരിയായ നിർമ്മലയെ മകൻ സുമേഷ് മദ്യലഹരിയിൽ കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചതെന്ന് പൊലീസ്. നിർമ്മലയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. കഴുത്തിലും മുഖത്തും...
ഇരിട്ടി: ആറളം ഫാം വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി കൃഷി ചെയ്ത എള്ളിൽ നിന്നും ഉല്പാദിപ്പിച്ച ശുദ്ധമായ എള്ളെണ്ണ വിപണിയിലേക്ക്. കണ്ണൂർ ജില്ലാ കലക്ടറും ആറളം ഫാം ചെയർമാനുമായ അരുൺ കെ. വിജയൻ ഐ.എ.എസ് ജില്ലാ പോലീസ് മേധാവി...
ചെന്നൈ : സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ, മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്....
ബൈജിങ്: പരീക്ഷണശാലയിൽ കൃത്രിമ സൂര്യനെ വിജയകരമായി പരീക്ഷിച്ച് ചൈനീസ് ശാസ്ത്രജ്ഞർ. ഏകദേശം 100 ദശലക്ഷം ഡിഗ്രി സെൽഷ്യസ് താപനിലയിൽ 18 മിനിറ്റ് നേരമാണ് കൃത്രിമ സൂര്യനെ ജ്വലിപ്പിച്ചത്. 15 ദശലക്ഷം ഡിഗ്രി സെൽഷ്യസാണ് സൂര്യന്റെ കേന്ദ്രത്തിലെ...