പേരാവൂർ : സി.പി.ഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി പേരാവൂർ ലോക്കൽ സമ്മേളനം മാർച്ച് 15,16 (ശനി, ഞായർ) ദിവസങ്ങളിൽ അയോത്തുംചാലിൽ നടക്കും. 15ന് വൈകുന്നേരം അഞ്ചിന് മണത്തണയിൽ നടക്കുന്ന പ്രകടനവും പൊതുയോഗവും സംസ്ഥാന കൗൺസിലംഗം...
പേരാവൂർ ബ്ലോക്ക് വയോജന സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ : ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വയോജന സംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്...
യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ മൂസ മൗലവി വയനാട് ഉദ്ഘാടനം ചെയ്യുന്നു പേരാവൂർ: യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് ടൗണിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മൂസ മൗലവി വയനാട്...
പേരാവൂർ : വെളളർവള്ളി ആത്തിലേരി മുത്തപ്പൻ മടപ്പുര പ്രതിഷ്ഠാ വാർഷികവും തിരുവപ്പന മഹോത്സവവും 16, 17, 18 തീയതികളിൽ നടക്കും. 16 ന് കലവറനിറക്കൽ ഘോഷയാത്രയും പ്രാദേശിക കലാപരിപാടികളും. 17ന് ഘോഷയാത്രയും വിവിധ തെയ്യങ്ങളുടെ വെള്ളാട്ടങ്ങളും...
കാക്കയങ്ങാട് : കാക്കയങ്ങാട് ടൗണിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളായ ഹൻസ്, കൂൾലിപ് തുടങ്ങിയവയുടെ വൻ ശേഖരം മുഴക്കുന്ന് പോലീസ് പിടികൂടി. കാക്കയങ്ങാട് ഓട്ടമരത്തെ പി.പി.അസൈനാറുടെ(52) കയ്യിൽ നിന്നാണ് പുകയി ഉൽപ്പന്നങ്ങൾ പിടികൂടിയത്. മുഴക്കുന്ന് സ്റ്റേഷനിലെ...
പേരാവൂർ: മലപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവറെ ബസ് ജീവനക്കാർ മർദ്ദിച്ചു കൊന്ന സംഭവത്തിൽ സംയുക്ത ഓട്ടോ തൊഴിലാളികൾ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. കെ.റഹീം(സി.ഐ.ടി.യു), സുരേഷ് ബാബു( ബി.എം.എസ്), നൂറുദ്ദീൻ മുള്ളേരിക്കൽ (ഐ.എൻ.ടി.യു.സി) എന്നിവർ നേതൃത്വം നല്കി.
പേരാവൂർ: തൊഴിൽ നികുതി വർധനക്കെതിരെയും അനധികൃത വഴിയോര വാണിഭത്തിനെതിരെയും യു.എം.സി പേരാവൂർ, തൊണ്ടിയിൽ, മണത്തണ യൂണിറ്റുകൾ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.വെള്ളിയാഴ്ച രാവിലെ 10.30ന് നടക്കുന്ന സമരം ജില്ലാ ഉപാധ്യക്ഷൻ കെ.എം.ബഷീർ ഉദ്ഘാടനം ചെയ്യും.വ്യാപാര...
പേരാവൂർ: തെരു ഗണപതിക്ഷേത്രത്തിൽ സഹസ്ര കുംഭാഭിഷേകവും നിറമാല അടിയന്തിരവും തുലാഭാരം തൂക്കലും വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങളും കുട്ടികളുടെ കലാപരിപാടികളും.ശനിയാഴ്ച രാവിലെ ക്ഷേത്ര പൂജകൾ, 11ന് സഹസ്ര കുംഭാഭിഷേകം, ഉച്ചക്ക്...
പേരാവൂർ: കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം തിറയുത്സവം വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വ്യാഴാഴ്ച രാവിലെ പ്രതിഷ്ഠാദിനം ,രാത്രി എട്ടിന് നാടൻപാട്ട്. വെള്ളിയാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര, ഏഴിന് പ്രദേശവാസികളുടെ കലാപരിപാടികൾ. ശനിയാഴ്ച വൈകിട്ട്...
പേരാവൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സൗജന്യ ആരോഗ്യ-നേത്ര-ദന്തൽ ക്യാമ്പ് നടത്തി. എം.എം.മൂസ ഹാജി നഗറിൽ (സീന ഷോപ്പിങ്ങ് കോംപ്ലക്സ്) സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു....