പേരാവൂർ:തിരുവോണപ്പുറം മഹാവിഷ്ണു ക്ഷേത്രോത്സവം ഞായർ മുതൽ ചൊവ്വ വരെ (ഫെബ്രുവരി 12,13,14)നടക്കും.ഞായറാഴ്ച വൈകിട്ട് നാലിന് കലവറനിറക്കൽ ഘോഷയാത്ര പേരാവൂർ പുതിയ സ്റ്റാൻഡിൽ നിന്നും പുറപ്പെടും.6.45ന് ദീപാരാധന,നിറമാല,പ്രഭാഷണം,രാത്രി എട്ടിന് പ്രസാദസദ്യ. തിങ്കളാഴ്ച രാവിലെ ഗണപതി ഹോമം,ഉഷപൂജ,പത്ത് മണിക്ക്...
പേരാവൂർ: വായന്നൂർ അമ്പലക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ തിറയുത്സവം തിങ്കൾ മുതൽ ബുധൻ (ഫെബ്രുവരി 13,14,15)വരെ നടക്കും.തിങ്കൾ രാവിലെ അഞ്ചിന് ശുദ്ധികലശം,ഗണപതി ഹോമം,ആറുമണിക്ക് കൊടിയേറ്റം. ചൊവ്വാഴ്ച മുത്തപ്പന മലയിറക്കൽ,വിവിധ വെള്ളാട്ടങ്ങൾ.ബുധനാഴ്ച പുലർച്ചെ ഗുളികൻ,ഘണ്ഠാകർണൻ,പെരുമ്പേശൻ,ശാസ്തപ്പൻ,വസൂരിമാല,ഭഗവതി എന്നീ തിറകൾ കെട്ടിയാടും.
പേരാവൂർ : പഴശിരാജയുടെ ആരുഢസ്ഥാനമെന്ന് വിശ്വസിക്കുന്ന പുരളിമലയിൽ ജീർണാവസ്ഥയിലുള്ള ഹരിശ്ചന്ദ്ര കോട്ട ദേവസ്ഥാനം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ശിവരാത്രി ദിനത്തിൽ ശക്തി പഞ്ചാക്ഷരി യജ്ഞ പരിക്രമണം നടത്തുന്നു. ഇതിന്റെ ഭാഗമായി ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു.വെളളർവള്ളി നരസിംഹമൂർത്തി ക്ഷേത്രത്തിൽ ചേർന്ന...
പേരാവൂർ: നികുതിവർധനക്കെതിരെകോൺഗ്രസ് പേരാവൂർ മണ്ഡലം കമ്മിറ്റി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു.ഡി.സി.സി സെക്രട്ടറി ബൈജു വർഗീസ്,സുരേഷ് ചാലാറത്ത്,മാത്യു...
പേരാവൂർ: കല്ലേരിമലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപ്പിടുത്തം.പേരാവൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ നാശം ഒഴിവായി.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
പേരാവൂർ: അഖിലേന്ത്യാ കിസാൻ സഭ കർഷക രക്ഷാ യാത്രക്ക് ഞായറാഴ്ച പേരാവൂരിൽ സ്വീകരണം നല്കുമെന്ന് സംഘാടകർ അറിയിച്ചു.ജാഥാ ക്യാപ്റ്റൻ അഡ്വ.ജെ.വേണുഗോപാലൻ നായർ,വൈസ് ക്യാപ്റ്റൻ എ.പ്രദീപൻ,ഡയറക്ടർ കെ.വി.വസന്തകുമാർ തുടങ്ങിയവർ സംബന്ധിക്കും കൃഷിയെ രക്ഷിക്കൂ,കർഷകരെ രക്ഷിക്കൂ,രാജ്യത്തെ രക്ഷിക്കൂ എന്ന...
പേരാവൂർ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പേരാവൂർ പഞ്ചായത്തിലെ മേൽമുരിങ്ങോടി വാർഡിൽ നാമനിർദ്ദേശപത്രികകളുടെ സൂഷ്മ പരിശോധന പൂർത്തിയായി.യു.ഡി.എഫിന്റെ രണ്ട് സ്ഥാനാർഥികളടക്കം ആറുപേരാണ് നിലവിൽ സ്ഥാനാർഥി ലിസ്റ്റിലുള്ളത്. ടി.രഗിലാഷ് (സി.പി.എം),ജനാർദ്ദനൻ നിട്ടൂർ വീട്ടിൽ(കോൺ.), എം.അരുൺ(ബി.ജെ.പി), സി.സുഭാഷ്ബാബു(സ്വത.), കെ.പി.സുഭാഷ്(സ്വത.),സുഭാഷ് കക്കണ്ടി(സ്വത.)എന്നിവരാണ് സൂഷ്മപരിശോധനക്ക്...
പേരാവൂർ : കുനിത്തല ഭാഗത്ത് ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഓട്ടോറിക്ഷയിൽ 10 ലിറ്റർ വാറ്റുചാരായം കടത്തിയ ഡ്രൈവർക്കെതിരെ പേരാവൂർ എക്സൈസ് കേസെടുത്തു.തെരു സ്വദേശി പുതിയേടത്ത് വീട്ടിൽ പി. ബിജു( 40) വിനെതിരെയാണ് കേസ്.എക്സൈസ്...
പേരാവൂർ: താലൂക്കാസ്പത്രി മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിനെതിരെ സമീപവാസികൾ ഹൈക്കോടതിയിൽ നിന്ന് രണ്ടു വർഷത്തോളമായി സമ്പാദിച്ച സ്റ്റേ ഡിവിഷൻ ബെഞ്ച് നീക്കി.ഇതോടെ ആസ്പത്രി ഭൂമിയുടെ മേലുള്ള മുഴുവൻ ഇടക്കാല ഉത്തരവുകളും ഒഴിവായി. ലത രവീന്ദ്രൻ,ഡോ.എ.സദാനന്ദൻ എന്നിവർ 2021...
നെടുംപുറംചാൽ: മണ്ണുമാന്തിയും കോൾ-ടാക്സിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു.നെടുംപുറംചാലിലെ വെള്ളാംകുഴിയിൽ ബെന്നി(45),സഹോദരൻ ഷിബു(42) എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.നെടുംപുറംചാൽ കമല റോഡിൽ വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം.പോക്കറ്റ് റോഡിൽ നിന്ന് വന്ന മണ്ണുമാന്തി ഓട്ടോയിലിടിച്ചാണ്...