കണ്ണവം : പരിപാലന കാലാവധി കഴിഞ്ഞ റോഡുകൾക്കായി റണ്ണിംഗ് കോൺട്രാക്ട് സംവിധാനം ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ നടപ്പാക്കിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് . മട്ടന്നൂർ മണ്ഡലത്തിലെ മാലൂർ പഞ്ചായത്തിനെയും ചിറ്റാരിപ്പറമ്പ് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന...
പേരാവൂർ: കക്കൂസ് മാലിന്യം പുഴയിൽ ഒഴുക്കുന്നതിനെതിരെയും പാർക്കിംഗ് ഏരിയ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെയും നല്കിയ പരാതിയിൽ നടപടി വൈകുന്നത് അന്വേഷിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപന ഓംബുഡ്സ്മാന്റെ ഉത്തരവ്.തൊണ്ടിയിൽ സ്വദേശി കെ.എം.സ്റ്റാനി നല്കിയ പരാതിയിൽ പേരാവൂർ പഞ്ചായത്ത് സ്വീകരിച്ച...
പേരാവൂർ: വന്യമൃഗങ്ങളിൽ നിന്ന് മലയോര ജനതയുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് സർവീസ് പെൻഷനേഴ്സ് യൂണിയൻ പേരാവൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.പെൻഷൻ കുടിശികയും ഡിഎ കുടിശികയും അനുവദിക്കണമെന്നും മെഡിസെപ് പദ്ധതിയിലെ അപാകങ്ങൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പേരാവൂർ...
പേരാവൂർ: ചൊവ്വാഴ്ച നടത്തിയ മൂന്നു റെയ്ഡുകളിൽ പേരാവൂർ എക്സൈസ് 26 കുപ്പി വിദേശമദ്യം പിടികൂടുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.പേരാവൂർ സ്വദേശികളായ അനന്തൻ,മജീദ് എന്നിവർ അഞ്ച് ലിറ്റർ വീതം മദ്യവുമായും കണ്ണവം വട്ടോളി സ്വദേശി...
പേരാവൂർ: മുരിങ്ങോടി കുരിശുപള്ളിക്കവലയിൽ നിരവധി വീടുകൾക്ക് ഭീഷണിയാകും വിധം കുന്നിടിക്കുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്.പോലീസിലും പഞ്ചായത്തിലും പരാതി നല്കിയിട്ടും നടപടി വൈകുന്ന സാഹചര്യത്തിൽ വീട്ടമ്മമാർ നേരിട്ടെത്തി കുന്നിടിക്കുന്നത് തടഞ്ഞു. സംഭവം പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ പോലീസെത്തി കുന്നിടിക്കുന്നത്...
പേരാവൂർ: ചെവിടിക്കുന്നിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.മുരിങ്ങോടി സ്വദേശി പടിയാംകുടിയിൽ അശ്വന്തിനാണ്(20) പരിക്കേറ്റത്. ഒട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ അശ്വന്തിനെ സൈറസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
പേരാവൂർ: വാട്ടർ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ല. പേരാവൂർ ചെവിടിക്കുന്നിൽ വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിനു സമീപവും ജുമാ മസ്ജിദിനു സമീപവുമാണ് ദിവസങ്ങളായി കുടിവെള്ളം റോഡിലൂടെ...
പേരാവൂർ : പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ റിങ്ങ് കമ്പോസ്റ്റ് വിതരണം നടത്തി. വാർഡിലെ ഗുണഭോക്താവായ അനൂപ് നാമത്തിന് കൈമാറി വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയുമായ എം.ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഓരോ...
ചപ്പമല: തീ പിടിത്തത്തിൽ ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം മലയോരത്ത് വേദനയും ആശങ്കയും വർധിപ്പിക്കുന്നു. വേനൽ കടുത്തു വരുമ്പോൾ മലയോര മേഖലയിലെ കൃഷിയിടങ്ങളിലും വന മേഖലയിലും തീ പിടിത്തങ്ങൾ പതിവാണ് എങ്കിലും ഈ മേഖലയിൽ ആദ്യമായാണ്...
പേരാവൂർ : നാടൻ റബറും കശുമാവും കൃഷി ചെയ്ത് നേട്ടം ഉണ്ടാക്കുകയാണു കർഷകൻ കളരിക്കൽ ജോസഫ്. മുഴക്കുന്ന് പഞ്ചായത്തിലെ എടത്തൊട്ടിക്ക് സമീപമുള്ള കൊട്ടയാട് പ്രദേശത്തെ കൃഷിയിടത്തിൽ എല്ലാത്തരം വിളകളും കൃഷി ചെയ്യുന്നു. റബറും കശുമാവും മാത്രമല്ല...