പേരാവൂർ: മേൽ മുരിങ്ങോടിയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. പുതിയേടത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് നശിപ്പിച്ചത്. നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. പേരാവൂർ പോലീസിൽ പരാതി നൽകി.
പേരാവൂർ: പേരാവൂർ-കോളയാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തെറ്റുവഴി-പാലയാട്ടുകരി-വായന്നൂർ റോഡിൽ കാൽ നട യാത്ര പോലും തടസ്സപ്പെട്ടിട്ടും അധികൃതർ പരിഹാരമുണ്ടാക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലയാട്ടുകരി കവലയിൽ കലുങ്ക് നിർമിച്ചതിന് സമീപം ചെളിക്കുളമായിട്ടും നീക്കം ചെയ്യാതെ...
തില്ലങ്കേരി : തില്ലങ്കേരിയിൽ ആരോഗ്യ സബ്സെന്റർ നിർമിക്കാൻ നിർമലഗിരി കോളേജ് റിട്ട.പ്രൊഫസർ അഞ്ച് സെന്റ് ഭൂമി സൗജന്യമായി നല്കി. പഴേപറമ്പിൽ വീട്ടിൽ അഗസ്റ്റിൻ, ഭാര്യ അമ്മിണി, മകൻ ജെയ്ൻ അഗസ്റ്റിൻ എന്നിവരാണ് ഉരുവച്ചാൽ – കാക്കയങ്ങാട്...
പേരാവൂർ: ടൗണിൽ നിന്ന് കളഞ്ഞ് കിട്ടിയ പേഴ്സും പണവും രേഖകളും ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. മുഴക്കുന്ന് തളിപ്പൊയിൽ സ്മിത നിവാസിൽ രാമകൃഷ്ണനാണ് പേരാവൂർ ടൗണിൽ നിന്ന് പേഴ്സും പണവും കളഞ്ഞ് കിട്ടിയത്. അറയങ്ങാട് സ്വദേശി ഒറവക്കുഴിയിൽ...
തൊണ്ടിയിൽ: സെയ്ന്റ് ജോൺസ് യുപി സ്കൂളിലെ പൊതുവിജ്ഞാന പരിപോഷണ പരിപാടിയായ തിരിവെട്ടം ജില്ലാ പഞ്ചായത്ത് മെമ്പർ വി. ഗീത ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഡോ. തോമസ് കൊച്ചു കരോട്ട്അധ്യക്ഷത വഹിച്ചു. സംസ്ഥാന മിനിവോളിബോൾ ചാമ്പ്യന്മാരായ...
പേരാവൂര്‍ : കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഗുഡ്സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പെരുമ്പുന്ന സ്വദേശി പൂക്കോത്ത് മിനാസിനാണ്(25) പരിക്കേറ്റത്.പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മിനാസിനെ തലശ്ശേരിയിലേക്ക് മാറ്റി.
പേരാവൂർ: പേരാവൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.ജി. പദ്മനാഭനെ തിരഞ്ഞെടുത്തു. ഏരിയ കമ്മറ്റിയംഗം ജിജി ജോയിയാണ് വൈസ് പ്രസിഡന്റ്. അമീർ ഫൈസൽ, കെ. ഉണ്ണികൃഷ്ണൻ, പി.കെ. മണി, പ്രദീപൻ കൂവയിൽ,...
പേരാവൂർ : സെയ്ൻറ് ജോസഫ്സ് ഹൈസ്കൂൾ 95 ബാച്ച് എസ്.എസ്.എൽ.സി കൂട്ടായ്മ (ചങ്ങാതിക്കൂട്ടം ’95) ഉന്നത വിജയികളെ അനുമോദിച്ചു. ബാച്ചിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ച ചടങ്ങ് ബാച്ചംഗവും ജില്ലാ...
പേരാവൂർ: പെരുന്തോടി അത്തൂരിൽ ശനിയാഴ്ച സന്ധ്യയോടെയുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റ സഹോദരങ്ങളായ കടുവാക്കുഴിയിൽ ജോർജ് ( 52 ), കടുവാക്കുഴിയിൽ ജോസഫ് (50) എന്നിവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മുകുളേൽ ജോസ്, മകൻ...
നെടുംപൊയിൽ: ചുരത്തിൽ ഇരുപത്തൊമ്പതാം മൈലിന് സമീപം മിനി കണ്ടെയ്നർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച സന്ധ്യക്ക് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വാഹത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. നെടുംപൊയിൽ ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന വാഹനം ഇരുപത്തൊമ്പതാം...