ആലപ്പുഴ :ബൈപ്പാസിൽ പൊലീസിന്റെ ലഹരി വേട്ടയില്‍ 11 ഗ്രാം എം ഡി എം എയുമായി പെൺകുട്ടിയടക്കം മൂന്നുപേർ പിടിയിൽ. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടില്‍ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി...
അലനല്ലൂര്‍ (പാലക്കാട്): ഏഴാം ക്ലാസ് വിദ്യാർഥിനിയെ സ്കൂൾ കെട്ടിടത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. സ്വയം കെട്ടിയിട്ടതാണെന്നാണ് പെൺകുട്ടി പൊലീസിന് മൊഴി നൽകിയത്. രണ്ടു പേർ സ്കൂളിന്റെ മൂന്നാം നിലയിൽ എത്തിച്ച്...
പഴയങ്ങാടി: മുട്ടുകണ്ടിയിൽ ടൂറിസം പദ്ധതിക്ക് വേണ്ടി പുഴ മണ്ണിട്ട് നികത്തിയ പ്രവൃത്തിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സിയും അനുബന്ധ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികളെടുത്തു. മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിക്ക് വേണ്ടി...
കുട്ടനാട്: രണ്ടാം കൃഷി നെല്ല് സംഭരണത്തിന്റെ പണം വെള്ളിയാഴ്ച മുതൽ കർഷകർക്ക് കിട്ടും. 3.6 കോടി നൽകാൻ അനുമതിയായി. പേ ഓർഡർ ജനറേറ്റ് ചെയ്തിട്ടുണ്ടെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. നെല്ലിന്റെ താങ്ങുവില ഇത്തവണ കർഷകരുടെ അക്കൗണ്ടിലേക്ക്...
കണ്ണൂർ: തലശ്ശേരി കുയ്യാലിയിലെ വീട്ടിൽനിന്ന് ഒരുമാസം മുമ്പ് 17 പവൻ കവർന്ന സംഭവത്തിനുപിന്നിലും കണ്ണൂരിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അന്തർ സംസ്ഥാന മോഷണസംഘം. കുയ്യാലിയിലെ വീട്ടിൽ നിന്ന് ലഭിച്ച വിരലടയാളം മോഷണസംഘത്തിലെ രണ്ടുപേരുടേതുമായി സാമ്യമുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞദിവസം...
കോഴിക്കോട്: റെയിൽവേ പരിഗണിക്കുന്ന കൊയിലാണ്ടി -വയനാട് -മൈസൂരു പാത മലബാറിന്റെ യാത്രാസൗകര്യത്തിനപ്പുറം വാണിജ്യമേഖലക്കും ഉണർവേകും. 190 കിലോമീറ്റർ നീളം കണക്കാക്കിയ പാത കൊയിലാണ്ടിയിൽനിന്ന് പേരാമ്പ്ര -മുള്ളൻകുന്ന് -വാളൂക്ക് -നിരവിൽപുഴ -തരുവണ -കൽപറ്റ -മീനങ്ങാടി -പുൽപള്ളി -കൃഷ്ണരാജപുരം...
കോളയാട്: മരം മുറിക്കുന്നതിനിടയിൽ മരം ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു.ഐ.എൻ.ടി.യു.സി സെക്രട്ടറിയും കോൺഗ്രസ് പ്രവർത്തകനുമായമേനച്ചോടിയിലെ കല്ലായി അജിത് കുമാറാണ്(54) മരിച്ചത്.വ്യാഴാഴ്ച രാവിലെ ആലച്ചേരിൽ വെച്ചാണ് അപകടം.കോഴിക്കോട് മെഡിക്കൽ കോളേജാസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ...
പേരാവൂർ:സംസ്ഥനത്തെ പ്രഥമ ജലാഞ്ജലി നീരുറവ് പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനവും ഡി.പി.ആർ പ്രകാശനവും പേരാവൂരിൽ 24ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്താണ് ഹരിതകേരള മിഷന്റെയും സി.ഡബ്ല്യൂ.ആർഡി.എമ്മിന്റെയും തൊഴിലുറപ്പ് മിഷന്റെയും സാങ്കേതിക സഹായത്തോടെ...
പെരുവ: കഴിഞ്ഞ ദിവസം കാട്ടാന കൃഷി നശിപ്പിച്ച ആക്കംമൂലയിലെ വള്ളിയാടൻ സുകുമാരന്റെ കൃഷിയിടം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.മണ്ഡലം പ്രസിഡന്റ് സാജൻ ചെറിയാൻ,കെ.എം.രാജൻ,പഞ്ചായത്തംഗങ്ങളായ കെ.വി.ജോസഫ്,റോയ് പൗലോസ് എന്നിവരാണ് കൃഷിയിടം സന്ദർശിച്ചത്.
പേരാവൂർ: കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു.കെ. മുരളീധരൻ എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി....