തലശ്ശേരി: വി.ആർ കൃഷ്ണയ്യര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം പാട്ടവ്യവസ്ഥയില്‍ മുനിസിപ്പാലിറ്റിക്ക് കൈമാറുന്നതില്‍ അന്തിമ തീരുമാനമായി. സ്പീക്കർ എ.എൻ ഷംസീറിൻ്റെ അധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ റവന്യൂ, കായിക വകുപ്പുമന്ത്രിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്....
എടക്കാട്: നടാലിലെ നാണാറത്ത് പുതിയ പാലത്തിന്റെ നിർമാണം അതിവേഗതയിൽ പുരോഗമിക്കുന്നു. വ്യാഴാഴ്ച വൈകീട്ടോടെ സ്ലാബിന്റെ കോൺക്രീറ്റ് പണികൾ പൂർത്തിയാക്കി. വർഷങ്ങളായി അപകടനിലയിലായിരുന്ന പഴയ നാണാറത്ത് പാലം മൂന്ന് മാസങ്ങൾക്ക് മുമ്പാണ് പൊളിച്ചു നീക്കി പുതിയ പാലത്തിന്റെ...
തലശ്ശേരി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ അടച്ചിട്ടതിൽ വലഞ്ഞ് ജനങ്ങൾ. നാല് മാസം മുമ്പാണ് ബൈപാസ് റോഡ് തുറന്നത്. എന്നാൽ ബൈപാസിലേക്കുള്ള സർവിസ് റോഡുകൾ പലയിടത്തും തകർന്നു. അറ്റകുറ്റപണികൾക്കായാണ് സർവിസ് റോഡുകൾ അടച്ചിട്ടത്. ചോനാടം...
മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള മഴവെള്ളം വിമാനത്താവളത്തിനു താഴെ ഭാഗത്തുള്ള പ്രദേശവാസികൾക്ക് ദുരിതമാകുന്നു. ശക്തമായെത്തുന്ന മഴവെള്ളം കാരണം ഇതിനകം ഏറെ നാശനഷ്ടമുണ്ടായി.മഴവെള്ളം ഒഴുകിപ്പോകാൻ നിർമിച്ച തോടുകളും ഓവുചാലുകളും മണ്ണ് നിറഞ്ഞു കിടക്കുന്നതു കാരണം...
തലശ്ശേരി : സ്വകാര്യആസ്പത്രിയിൽ നിന്ന് കുഞ്ഞിന്റെ മാല മോഷ്ടിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ. താഴെ ചമ്പാട്ട് വൈറ്റ് വില്ലയിൽ കെ.ആയിഷയെ (52) തലശ്ശേരി എസ്.ഐ. അഖിൽ അറസ്റ്റ് ചെയ്തു. ആയിഷ ഇപ്പോൾ കീഴ്മാടത്താണ് താമസം. തലശ്ശേരി...
ഇരിക്കൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരത്തിലെ വിദ്യാർഥികൾ കേരളപാഠാവലിയിലെ അമ്മമ്മ എന്ന പാഠഭാഗം പഠിക്കുന്ന വേളയിലാണ് കുട്ടികളുടെ ആഗ്രഹം പൂർത്തീകരിച്ച് കഥാകാരൻ ക്ലാസ് മുറിയിൽ ഓൺലൈനായെത്തിയത്. കഥാകൃത്തായ പി.സുരേന്ദ്രനെ കാണമെന്ന ആഗ്രഹം തത്സമയം ക്ലാസ്...
ഇരിട്ടി : ഇരിട്ടി സബ് ആർ.ടി ഓഫീസിലെ ഫിറ്റ്നസ് ടെസ്റ്റ് ഇനി മുതൽ ബുധൻ, വെള്ളി ദിവസങ്ങളിൽ നടക്കുമെന്ന് ജോ: റീജ്യണല്‍ ട്രാന്‍സ്പോർട്ട് ഓഫീസർ അറിയിച്ചു. ടെസ്റ്റിനായി വാഹനങ്ങൾ ഹാജരാക്കുന്നവർ മുൻ കൂട്ടി ഓൺലൈനായി സ്ലോട്ട്...
ഇരിക്കൂർ : കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ പെരുവളത്തുപറമ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്ത ഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം എന്നിവിടങ്ങളിൽ...
പേരാവൂർ: തിരുവോണപ്പുറം വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വെള്ളിയാഴ്ച ശുദ്ധിക്രിയകളും അത്താഴപൂജയും. ശനിയാഴ്ച രാവിലെ അഭിഷേകം, അഷ്ടദ്രവ്യ ഗണപതിഹോമം, പഞ്ചഗവ്യം പൂജിക്കൽ, ശ്രീഭൂത ബലി. വൈകിട്ട് ദീപാരാധന, നിറമാല, അത്താഴപൂജ.
കണ്ണവം:വനം വകുപ്പിന്റെ കണ്ണോത്ത് ഗവ. ടിമ്പര്‍ ഡിപ്പോയില്‍ തേക്ക്, തേക്കിതര തടികളുടെ വില്പന ജൂലൈ 20 ന് നടക്കും. കണ്ണവം റേഞ്ച് 1957, 1959, 1960 തേക്ക് തോട്ടങ്ങളില്‍ നിന്നും ശേഖരിച്ച തേക്ക്, ആഞ്ഞിലി, മരുത്,...