കൂത്തുപറമ്പ്:ജീവിതത്തിന്റെ വസന്തകാലത്ത് കുടുംബത്തിനും സമൂഹത്തിനുംവേണ്ടി ഏറെ വിയർപ്പൊഴുക്കിയവരാണ് വയോജനങ്ങൾ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയെന്നത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് വയോജന സൗഹൃദ ഗ്രാമമാകാൻ പാട്യം പഞ്ചായത്ത്. വയോജനങ്ങളുടെ പരിരക്ഷ ഉറപ്പുവരുത്താനും സമൂഹത്തിൽ അവരുടെ പ്രാധാന്യം ഉറക്കെ പ്രഖ്യാപിക്കുന്നതിനുമുള്ള...
പേരാവൂർ : ബ്ലോക്ക് പരിധിയിൽ കേടായി കിടക്കുന്ന മുഴുവൻ കാർഷിക യന്ത്രങ്ങളും പേരാവൂർ കൃഷിശ്രീ സെന്റർ ഓഫീസ് പരിസരത്ത് സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ ഒരുക്കുന്ന കേന്ദ്രീകൃത ക്യാമ്പിൽ അറ്റകുറ്റപ്പണി തീർത്തു നൽകുന്നു. ടാക്ടർ, ടില്ലർ...
പേരാവൂർ : രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് കോടിയേരി കാൻസർ സെന്ററിൽ പ്രവേശിപ്പിച്ച പേരാവൂർ പുതുശേരിയിലെ ഫിദ ഷെറിന് (20) ജീവിതത്തിലേക്ക് തിരിച്ചെത്താൻ സുമനസുകളുടെ സഹായം വേണം.25 ലക്ഷം രൂപ ചികിത്സാ ചിലവ് വരുന്ന...
കാക്കയങ്ങാട് : വാനരപടയില് പൊറുതിമുട്ടി അയ്യപ്പൻ കാവ് നിവാസികള്. ഒറ്റക്കും കൂട്ടായുമിറങ്ങുന്ന വാനരപട പ്രദേശത്തെ നിരവധി കാര്ഷികവിളകളാണ് നശിപ്പിച്ചത്.കൃഷി നശിപ്പിക്കുന്നതോടൊപ്പം വീടുകളിലെ കുടിവെള്ള ടാങ്കുകൾ കയറി കുടിവെള്ളം മലിനമാക്കുന്നതും വീടുകളിലെത്തി അലക്കിയിട്ട തുണികള്വരെ നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്....
പേരാവൂർ: സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം പേരാവൂരിൽ നടത്താൻ തീരുമാനമായി. സ്വാഗതസംഘം രൂപവത്കരണ യോഗം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്രഹാം തോണക്കര അധ്യക്ഷനായി. പേരാവൂർ പഞ്ചായത്ത്...
തലശ്ശേരി: കോടിയേരി കാരാൽതെരു കുനിയിൽ ഹൗസിൽ നിഖിൽ (36) അപകടത്തെത്തുടർന്ന് തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് ചലനശേഷി നഷ്ടപ്പെട്ട് അബോധാവസ്ഥയിൽ കണ്ണൂർ ചാല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നിഖിലിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ വിദഗ്ധ ചികിത്സ ആവശ്യമാണെന്നാണ് ഡോക്ടർമാർ...
ഇരിട്ടി:കാട്ടാനകളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക് എട്ടിലാണ് മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്. മഴ മാറിയാലുടൻ വിളവെടുപ്പ് നടത്തി മഞ്ഞൾ വിത്താക്കി വിൽക്കും. കാട്ടാനകളും വന്യജീവികളും താരതമ്യേന ആക്രമിച്ച്...
കേളകം:കരിയംകാപ്പ് മുതൽ രാമച്ചി വരെ രണ്ട് കിലോമീറ്റർ ദൂരം വനാതിർത്തിയിൽ വൈദ്യുതി തൂക്കുവേലി ഒരുങ്ങുന്നു. പഞ്ചായത്തിന്റെ വിഹിതമടക്കം നബാർഡിന്റെ സഹായത്തോടെ 16 ലക്ഷം രൂപ ചെലവിലാണ് തൂക്കുവേലി നിർമിക്കുന്നത്. രാമച്ചിയിൽ പഞ്ചായത്ത് പ്രസിഡന്റ് സി ടി...
ഇരിട്ടി: ഒരു ഇരുത്തം വന്ന ഡ്രൈവറെപ്പോലെ മലയോരത്തെ റോഡിലൂടെ ബസ്സോടിച്ചുപോകുന്ന സ്നേഹ നാട്ടുകാർക്ക് ഇന്നൊരു കൗതുകമാണ്. പുരുഷന്മാർ മാത്രം ജോലി ചെയ്തിരുന്ന മേഖലയിലേക്ക് കടന്നു വന്ന സ്നേഹയെ കൗതുകത്തിനൊപ്പം ഏറെ സ്നേഹത്തോടെയാണ് തന്റെ യാത്രികരും ഈ...
ഉരുവച്ചാൽ :മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി മാലൂർ പഞ്ചായത്തിലെ “പാലുകാച്ചിപ്പാറ” വിനോദസഞ്ചാര കേന്ദ്രം ഹരിത-ശുചിത്വമാക്കുന്നതിനായി അവലോകനയോഗം ചേർന്നു.മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഹൈമാവതിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് മെമ്പർ ടി.പി സിറാജ്...