ഇരിട്ടി: അറ്റകുറ്റ പണികൾ പൂർത്തിയാക്കി ബാരാപ്പോൾ മിനി വൈദ്യുതി നിലയം ഉത്പാദനത്തിന് തയ്യാറായി. മഴ ആരംഭിച്ചതോടെ ബാരാപ്പോൾ പുഴയിലെ നീരൊഴുക്ക് വീണ്ടും വർദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ട് ദിവസം കൂടി നന്നായി മഴ ലഭിച്ചാൽ ഉത്പാദനം തുടങ്ങാൻ...
പിണറായി: പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിന് സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രിയാണ് മേഘയെ നാലാംമൈലിലെ അയ്യപ്പ മഠത്തിന് സമീപത്തെ ഭർതൃവീട്ടിന്റെ...
തലശേരി : വീട് സാംസ്കാരിക പാഠശാലയാക്കി നാടിന് വിജ്ഞാന വെളിച്ചം പകർന്ന് സൈക്കോതെറാപ്പിസ്റ്റായ എ.വി. രത്നകുമാർ. വടക്കുമ്പാട് മഠത്തും ഭാഗത്തെ വീട്ടുമുറ്റത്ത് തുടങ്ങിയ ‘ഗ്രാന്മ തിയറ്റർ’ അഞ്ചര വർഷം പിന്നിടുന്നത് ഹാപ്പിനസിന്റെ നല്ലപാഠം പകർന്ന്. 320...
കൂത്തുപറമ്പ് : പരിമിതികളെ മറികടന്ന് മികച്ച ചികിത്സയൊരുക്കാൻ കൂത്തുപറമ്പ് താലൂക്ക് ആസ്പത്രി എന്നും ശ്രദ്ധിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ കൂത്തുപറമ്പ് മൾട്ടി സ്പെഷ്യലിറ്റി ആസ്പത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാവുന്നതോടെ രോഗികൾക്ക് ആശ്വാസമാകും എന്നതിൽ സംശയമില്ല. 1957...
കണ്ണൂർ: വിമാനത്താവളത്തിൽ നിന്ന് ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ചെറിയ വിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിന് സർക്കാർ മുൻകൈയെടുക്കണമെന്ന് നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു. കച്ചവടക്കാർക്കും ചികിത്സാ ആവശ്യങ്ങൾക്കായി യാത്രചെയ്യേണ്ടവർക്കും ഏറെ സൗകര്യപ്രദമായിരിക്കും എയർ സ്ട്രിപ്പ്...
പേരാവൂർ: പെരുന്തോടി അത്തൂരിൽ ശനിയാഴ്ച സന്ധ്യയോടെയുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്ക്. പരിക്കേറ്റ സഹോദരങ്ങളായ കടുവാക്കുഴിയിൽ ജോർജ് ( 52 ), കടുവാക്കുഴിയിൽ ജോസഫ് (50) എന്നിവരെ ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മുകുളേൽ ജോസ്, മകൻ...
നെടുംപൊയിൽ: ചുരത്തിൽ ഇരുപത്തൊമ്പതാം മൈലിന് സമീപം മിനി കണ്ടെയ്നർ തലകീഴായി മറിഞ്ഞ് അപകടം. ശനിയാഴ്ച സന്ധ്യക്ക് ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ വാഹത്തിലുണ്ടായിരുന്നവർക്ക് നിസാര പരിക്കേറ്റു. നെടുംപൊയിൽ ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന വാഹനം ഇരുപത്തൊമ്പതാം...
കൊട്ടിയൂർ: അമ്പായത്തോട്-പാൽചുരം -ബോയ്സ് ടൗൺ റോഡ് കൊട്ടിയൂർ ഉത്സവമായതിനാലാണ് അറ്റകുറ്റപ്പണി പൂർത്തിയാകും മുൻപ് തുറന്നുനല്കിയതെന്ന് കെ.ആർ.എഫ്.ബി അധികൃതർ അറിയിച്ചു.85 ലക്ഷം രൂപയുടെ പ്രവൃത്തിയിൽ ഏകദേശം 11 ലക്ഷം രൂപയുടെ പ്രവൃത്തി മാത്രമാണ് നടന്നതെന്നും ബാക്കി മഴ...
പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു. പേരാവൂർ ടൗൺ വാർഡ് മെമ്പർ റജീന സിറാജ് പൂക്കോത്ത് ഉദ്ഘാടനം ചെയ്തു. യു.എം.സി...
കാക്കയങ്ങാട്: അഞ്ച് മാസം കൊണ്ട് വിവിധ തരത്തിലുള്ള 30815 കിലോ പാഴ് വസ്തുക്കൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി മുഴക്കുന്നിനെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് എത്തിക്കുകയാണ് പഞ്ചായത്തിലെ ഹരിതകർമ്മ സേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും...