പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്കൂളിൽ വിജയോത്സവം നടത്തി. എസ്.എസ്.എൽ.സിക്ക് 100% വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ആദ്യ മൂന്ന് റാങ്കുകൾ കരസ്ഥമാക്കിയ മരിയ സാബു, കൃഷ്ണേന്ദു, കെ.പി.അക്ഷര എന്നിവർക്ക് ഡോ.രത്നാ രാമചന്ദ്രൻ സ്മാരക ക്യാഷ് അവാർഡും...
കോളയാട് : ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച്കോളയാട്ട് സർവ്വ കക്ഷി അനുശോചനവും മൗന ജാഥയും നടത്തി. എം.ജെ.പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. രതീശൻ,ജോർജ് കാനാട്ട്, എ.കെ.പ്രേമരാജൻ, അഷ്റഫ്, കെ.വി.സുധീഷ് കുമാർ, കെ.വി.ജോസഫ്,രൂപ വിശ്വനാഥൻ, പി.വി.ഗംഗാധരൻ, കെ.ജെ.മനോജ്, സി.ജെ.ജോസ്...
മട്ടന്നൂർ:മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി .സി .ടി .വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. ‘തേർഡ് ഐ...
കേളകം : ബി.എസ്.എൻ.എൽ ടവറിന്റെ ബാറ്ററി മോഷ്ടിച്ച പ്രതി കേളകം പോലീസിന്റെ പിടിയിൽ. കൂത്തുപറമ്പ് മൂര്യാട് സ്വദേശിയും ടാക്സി ഡ്രൈവറുമായ കുറ്റിക്കാട്ടിൽ ഷറഫുദീനെയാണ് കേളകം പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏലപ്പടിക, ചെട്ടിയാംപറമ്പ്, ചുങ്കക്കുന്ന്...
ഇരിട്ടി:മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ട് വലിച്ചെറിയൽ മുക്ത നഗരസഭാ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ഹരിത ഓഡിറ്റിങും ജനകീയ ഓഡിറ്റ് റിപ്പോർട്ട് അവതരണവും നടത്തി. നഗരസഭാ ഹാളിൽ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ...
മട്ടന്നൂര് : അയ്യല്ലൂർ എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കർക്കടകക്കഞ്ഞി. കർക്കടകം കഴിയുംവരെ ദിവസവും കുട്ടികൾക്ക് കർക്കടകക്കഞ്ഞി നൽകാനാണ് പിടിഎ തീരുമാനം. ‘നല്ല തലമുറ നല്ല ആരോഗ്യം’ എന്ന സന്ദേശവുമായാണ് ഒരുമാസം കുട്ടികൾക്ക് ഔഷധക്കൂട്ട് ചേർത്ത കർക്കടകക്കഞ്ഞി...
പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി-കണ്ണൂർ വിമാനത്താവളം നാലുവരിപ്പാതക്ക് വേണ്ടി തെരു ഗണപതി ക്ഷേത്രം ഇല്ലാതാക്കാനുള്ള ഏതു നീക്കവും തടയുമെന്ന് ക്ഷേത്ര ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം നിലനിർത്തി നാലുവരിപ്പാത നിർമിക്കാൻ അധികൃതർ തയ്യാറാവണമെന്നും അല്ലാത്തപക്ഷം ഭക്തരെയും നാട്ടുകാരെയും...
ആറളം: ഫാമിൽ ആനമതിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായുള്ള ഫീൽഡ് പ്രവൃത്തികൾ വ്യാഴാഴ്ച തുടങ്ങാൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആനമതിൽ നിർമ്മാണ പ്രവൃത്തികൾ ആഗസ്റ്റ് ആദ്യ വാരം തുടങ്ങും. ആനമതിലിനുള്ള സർവ്വേ സ്കെച്ച് നേരത്തെ...
തലശ്ശേരി: അഗ്നി രക്ഷാ നിലയത്തിൻ്റെ ആഭിമുഖ്യത്തിൽ ജല സുരക്ഷ ദുരന്ത നിവാരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് ചന്ദ്രോത്ത് കുളത്തിലാണ് ക്ലാസ് നടന്നത്. മഴക്കാലം ആരംഭിച്ചതോടുകൂടി നിരവധി കുട്ടികളും സ്ത്രീകളും പുരുഷന്മാരും ഏകദേശം...
മട്ടന്നൂർ: എൻ.അബ്ദുല്ലത്തീഫ് സഅദി പഴശ്ശി അനുസ്മരണവും ത്രിദിന മർക്കസ് മുഈനിയ്യ സമ്മേളനവും ജൂലായ് 20,21,22 തീയതികളിൽ പഴശ്ശിയിൽ നടക്കും. കേരള മുസ്ലിംജമാഅത്ത് സംസ്ഥാന നേതാക്കളായ സയ്യിദ് ഖലീലുൽ ബുഖാരി, സയ്യിദ് അലി ബാഫഖി തങ്ങൾ, പേരോട്...